വാരണാസിയിൽ ഇത്രയധികം രാജ്യങ്ങളിലെ പ്രതിനിധികൾ ഒത്തുകൂടുന്നത് ഇതാദ്യമായല്ല. ഇന്ത്യ അധ്യക്ഷ പദം അലങ്കരിച്ച സമയങ്ങളിൽ നിരവധി G20 ചർച്ചകൾ വാരണാസിയിൽ വച്ച് നടന്നിരുന്നു. കൂടാതെ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷന്റെ (SCO) ചർച്ചകളുടെയും മുൻകാല വേദിയായിരുന്നു വാരണാസി. വാരണാസിയെ എസ്സിഒ (SCO)യുടെ ആദ്യ സാംസ്‌കാരിക നഗരമായി പ്രഖ്യാപിച്ചിരുന്നു.
ഗുരു പൂർണിമയോട് അനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളിൽ മൺ ചിരാതുകൾ തെളിയിക്കുന്ന ചടങ്ങിനും കൂടാതെ പവിത്രമായ ഗംഗയിലെ ആരതി പൂജയ്ക്കും ചരിത്ര സ്ഥാനമായ കാശിയിലെ ' ദേവ് ദീപാവലിയ്ക്കും ' പ്രതിനിധി സംഘം സാക്ഷ്യം വഹിക്കും.
advertisement
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും പുറം രാജ്യങ്ങളിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയം വാരണാസി, അയോദ്ധ്യ തുടങ്ങിയ ചരിത്ര നഗരങ്ങളെ അന്താരാഷ്ട്ര ചർച്ചകൾകളുടെ ആസ്ഥാനമായി തിരഞ്ഞെടുക്കാറുണ്ട്. ഇന്ത്യയുടെ സംസ്കാരവും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളും, അയോദ്ധ്യ ക്ഷേത്ര നിർമ്മാണവുമെല്ലാം മറ്റ് രാജ്യങ്ങളിലും ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളാണ്.
ന്യൂസ് 18ന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് വരുന്ന ജനുവരി 22 ന് അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഏതാനും രാജ്യങ്ങളിലെ പ്രധാനമന്ത്രി തലത്തിലുള്ള പ്രതിനിധികളെ വരെ ക്ഷണിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.