TRENDING:

Diwali 2023 | ദീപാവലിക്ക് മൺചിരാതുകൾ നിർമിക്കുന്ന ബിരുദധാരി

Last Updated:

ശ്രീനഗറിലെ ഒരു ഉൾഗ്രാമത്തിലാണ് മുഹമ്മദ് ഉമറിന്റെ മൺചിരാതുകളുടെ നിർമ്മാണ യുണിറ്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദീപാവലിക്ക് മുന്നോടിയായി മൺചിരാതുകൾ നിർമിക്കുന്ന തിരക്കിലാണ് കശ്മീരിലെ മുഹമ്മദ് ഉമർ. ശ്രീനഗറിലെ ഒരു ഉൾഗ്രാമത്തിലാണ് കൊമേഴ്‌സ് ബിരുദധാരി കൂടിയാണ് 29 കാരനായ മുഹമ്മദ് ഉമറിന്റെ മൺചിരാതുകളുടെ നിർമ്മാണ യുണിറ്റ്. വർഷങ്ങളായി കളിമൺ വിളക്കുകൾ നിർമിക്കുന്ന അദ്ദേഹത്തിന് ദീപാവലി സമയത്ത്  ധാരാളം ഓർഡറുകൾ ലഭിക്കാറുണ്ട്. തന്റെ പിതാവിനൊപ്പമാണ് മൺചിരാതുകളുടെ നിർമ്മാണ യുണിറ്റ് ഉമർ മുന്നോട്ട് കൊണ്ടുപോകുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

“ദീപാവലി അടുക്കുമ്പോൾ, നിരവധി ഉപഭോക്താക്കളുടെ ഓർഡറുകൾ ലഭിക്കും. എന്റെ പിതാവിനൊപ്പം, ഞാനും രാവും പകലും കർമനിരതനാകും. ഈ വർഷം ഞങ്ങൾക്ക് എക്കാലത്തെയും വലിയ ഓർഡറാണ് ലഭിച്ചത്. ഇരുപതിനായിരത്തലധികം ദീപാവലി വിളക്കുകളാണ് ഈ വർഷം ഞങ്ങൾ നിർമിച്ചത്”, ഉമർ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കശ്മീർ താഴ്‌വരയിലെ മൺപാത്ര വ്യവസായത്തെക്കുറിച്ച് ഉമറിന് വലിയ സ്വപ്നങ്ങളുണ്ട്. അതിന് പുതുജീവൻ നൽകാനുള്ള ശ്രമത്തിലാണ് ഉമർ ഇപ്പോൾ. കൈകൊണ്ട് നിർമിക്കുന്ന കശ്മീരി മൺപാത്രങ്ങൾക്ക് ധാരാളം ഉപഭോക്താക്കളെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Diwali 2023 | ദീപാവലിക്ക് മൺചിരാതുകൾ നിർമിക്കുന്ന ബിരുദധാരി
Open in App
Home
Video
Impact Shorts
Web Stories