'' മുരുകനുമായി ബന്ധപ്പെട്ടുള്ള എക്‌സിബിഷന്‍, കോണ്‍ക്ലേവ്, റിസര്‍ച്ച് പേപ്പറുകള്‍ എന്നിവ പരിപാടിയില്‍ ഉണ്ടായിരിക്കും,'' എന്ന് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് മന്ത്രി പി.കെ ശേഖര്‍ ബാബു പറഞ്ഞു.
ഇതാദ്യമായല്ല മുരുകന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത്. നിരവധി പാര്‍ട്ടികള്‍ മുരുകനുമായി ബന്ധപ്പെട്ട് മുമ്പും പ്രചരണം നടത്തിയിരുന്നു. 2020ല്‍ ബിജെപി വേല്‍യാത്ര സംഘടിപ്പിച്ചത് ചര്‍ച്ചയായിരുന്നു. എല്‍ മുരുകനായിരുന്നു അന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍.
തമിഴ്‌നാട്ടുകാര്‍ മുരുകന്റെ സന്തതിപരമ്പരകളാണെന്ന് പ്രഖ്യാപിച്ച് നാം തമിളര്‍ കച്ചി നേതാവ് സീമാനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഡിഎംകെ മുരുകനിലേക്ക് തിരിയുന്നത്. ഇതോടെ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി.
advertisement
'' ആദ്യം അവര്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ കോപ്പിയടിച്ചു. ഇപ്പോഴിതാ ഞങ്ങളുടെ പ്രത്യയശാസ്ത്രവും കോപ്പിയടിച്ചിരിക്കുന്നു,'' എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ആര്‍ ശ്രീനിവാസന്‍ പറഞ്ഞു.
'' തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ദൈവമല്ല മുരുകന്‍. ലോകമെമ്പാടുമുള്ളവര്‍ മുരുകനെ ആരാധിക്കുന്നുണ്ട്. ഡിഎംകെയുടെ ഇത്തരം തന്ത്രങ്ങളില്‍ തമിഴ് ജനത വീഴില്ല,'' എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയവുമില്ലെന്ന് മന്ത്രി ശേഖര്‍ബാബു പറഞ്ഞു. അധികാരത്തിലെത്തിയത് മുതല്‍ മുരുകഭക്തര്‍ക്കായി തങ്ങള്‍ നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയുടെ പ്രധാന കേന്ദ്രമായി തിരിച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തെ മാറ്റുമെന്നും ഇതിനായി 300 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.