TRENDING:

കോവിഡ് ചികിത്സയിലിരുന്നയാൾ മരിച്ചു; ഡോക്ടറെ ക്രൂരമായി മർദിച്ച് ബന്ധുക്കൾ

Last Updated:

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അതിക്രമത്തിന് നേതൃത്വം നൽകിയ ആൾ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുവാഹത്തി: കോവിഡ് രോഗിയുടെ മരണത്തെ തുടർന്ന് ഡോക്ടറെ ക്രൂരമായി മർദിച്ച് ബന്ധുക്കൾ. അസ്സമിലെ ഹോജായി പ്രദേശത്തെ ഉഡായി മോഡൽ ഹോസ്പിറ്റൽ കോവിഡ് ഫെസിലിറ്റി സെന്‍ററിലെ ജൂനിയർ ഡോക്ടർക്ക് നേരെയാണ് അതിക്രമം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.
advertisement

ഗുവാഹത്തിയിൽ നിന്നും 140 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന കോവിഡ് ഫെസിലിറ്റി. ഇവിടെ ചികിത്സയിരുന്ന പിപാല്‍ പുഖുരി ഗ്രാമവാസിയായ ജിയാസ് ഉദ്ദീൻ എന്നയാള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഓക്സിജൻ ദൗർലഭ്യമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ഇയാളുടെ ബന്ധുക്കൾ ഡ്യൂട്ടി ഡോക്ടറായ സിയൂജ് കുമാറിന് നേരെ തിരിഞ്ഞത്. ഇടിയും തൊഴിയും അടക്കം ക്രൂര മർദനങ്ങൾക്ക് പുറമെ ഇഷ്ടിക അടക്കം ഉപയോഗിച്ചും ആക്രമിച്ചു. പരിക്കേറ്റ സിയൂജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില തൃപ്തികരമാണെന്നാണ് അറിയിച്ചിരിക്കുന്നത്.

advertisement

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അതിക്രമത്തിന് നേതൃത്വം നൽകിയ ആൾ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

'രോഗിയുടെ നില ഗുരുതരമാണെന്ന് അയാളെ പരിചരിച്ചു കൊണ്ടിരുന്ന ആൾ എന്നെ അറിയിച്ചിരുന്നു. ഞാൻ  മുറിയിലെത്തി പരിശോധിച്ചപ്പോൾ രോഗി മരിച്ച നിലയിലായിരുന്നു. ആ വിവരം പറഞ്ഞതും അയാളുടെ ബന്ധുക്കൾ അസഭ്യ വർഷം നടത്താൻ തുടങ്ങി' അതിക്രമത്തിനിരയായ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

മരണവാർത്ത പുറത്ത് വന്നതോടെ ഒരുസംഘം ആളുകൾ ആശുപത്രിയിൽ അതിക്രമം അഴിച്ചു വിടുകയായിരുന്നു. ആശുപത്രിയിലെ മെഡിക്കൽ സംഘത്തിൽ ഭൂരിഭാഗം പേരും അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. സിയൂജിന് രക്ഷപ്പെടാനായില്ല. ഒരു മുറിക്കുള്ളിൽ അടച്ചിരുന്ന ഇയാളെ വാതിൽ തകർത്ത് അകത്തു കടന്ന സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

advertisement

advertisement

'അവർ ആശുപത്രിയിൽ ഇരച്ചു കയറി. മെഡിക്കൽ സ്റ്റാഫ് സുരക്ഷയ്ക്കായി ഓടി രക്ഷപെട്ടു. ഞാൻ ഒരു മുറിയിൽ കയറി ഒളിക്കാൻ ശ്രമിച്ചെങ്കിലും അവര്‍ കണ്ടെത്തി മർദ്ദിക്കുകായിരുന്നു. എന്‍റെ സ്വർണ്ണമാലയും മോതിരവും മൊബൈൽ ഫോണും തട്ടിയെടുത്ത് കൊണ്ടു പോയി' സേതുപതി പറയുന്നു. സംഘത്തിൽ മുപ്പതോളം ആളുകൾ ഉണ്ടായിരുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡോക്ടർക്ക് നേരെ നടന്ന അതിക്രമത്തിൽ പലഭാഗത്തു നിന്നും വിമർശനം ഉയരുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് ചികിത്സയിലിരുന്നയാൾ മരിച്ചു; ഡോക്ടറെ ക്രൂരമായി മർദിച്ച് ബന്ധുക്കൾ
Open in App
Home
Video
Impact Shorts
Web Stories