TRENDING:

ഒരു ഡോക്ടറുടെ പേരില്‍ മാത്രം 83 ആശുപത്രികള്‍ ; വന്‍ തട്ടിപ്പ് കണ്ടെത്തി

Last Updated:

ഈ വർഷം ഉത്തർപ്രദേശ് സർക്കാർ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓൺലൈനായി നടത്തണമെന്ന് ഉത്തരവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ലൈസന്‍സ് പുതുക്കല്‍ നടപടിക്കിടെ വന്‍ തട്ടിപ്പ് കണ്ടെത്തി ആരോഗ്യവകുപ്പ് അധികൃതര്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലെയും സമീപ പ്രദേശങ്ങളിലെയും 449 ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 15 ഡോക്ടര്‍മാരുടെ പേരിലാണെന്നാണ് കണ്ടെത്തല്‍. ഇതില്‍ ഒരു ഡോക്ടറുടെ പേരില്‍ മാത്രം 83 ആശുപത്രികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മീററ്റ് , കാന്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലെ കിഴക്കന്‍ ജില്ലകളിലുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

തട്ടിപ്പിന് കാരണക്കാരായി കണ്ടെത്തിയിരിക്കുന്ന മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അരുണ്‍കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. ആശുപത്രികൾ, ക്ലിനിക്കുകൾ, പാത്തോളജി ലാബുകൾ എന്നിവ നടത്തുന്നതിനായി മെഡിക്കൽ പ്രാക്ടീഷണർമാരല്ലാത്ത ആളുകൾ ആരോഗ്യ വകുപ്പിൽ നിന്ന് ഒരു ഡോക്ടറുടെ പേരിൽ ലൈസൻസ് നേടുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

Also Read- എംപി എത്തുന്നതിന് മുൻപ് മന്ത്രി അവാർഡ് ദാനം നടത്തി; പിന്നാലെ ഇരുവരും ഏറ്റുമുട്ടി; മലയാളികളക്ടറെ തള്ളിയിട്ടു

advertisement

ഈ വർഷം ഉത്തർപ്രദേശ് സർക്കാർ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓൺലൈനായി നടത്തണമെന്ന് ഉത്തരവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. കുറ്റാരോപിതരായ മെഡിക്കൽ പ്രാക്ടീഷണർമാരുടെ പട്ടികയിൽ ഫിസിഷ്യൻമാർ, കാർഡിയോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ, ശസ്ത്രക്രിയാ വിദഗ്ധർ എന്നിവർ ഉൾപ്പെടുന്നു. ആരോഗ്യ വകുപ്പിന്റെ രേഖകൾ പ്രകാരം 2022-2023 കാലയളവിൽ 1,269 മെഡിക്കൽ സെന്ററുകൾ ഇത്തരത്തില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതിൽ 494 ആശുപത്രികൾ, 493 ക്ലിനിക്കുകൾ, 170 പാത്തോളജി ലാബുകൾ, 104 ഡയഗ്നോസ്റ്റിക്സ് സെന്ററുകൾ, ഏഴ് സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ, ഒരു ഡയാലിസിസ് സെന്റർ എന്നിവ ഉൾപ്പെടുന്നു. അപേക്ഷകൾ പരിശോധിച്ച ശേഷം 2023-24 വർഷത്തേക്കുള്ള 570 ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും രജിസ്ട്രേഷൻ ആരോഗ്യ വകുപ്പ് ഇതുവരെ പുതുക്കിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തട്ടിപ്പ് കണ്ടെത്തിയ പല അപേക്ഷകളിലും, ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്ന ആശുപത്രികളും ക്ലിനിക്കുകളും പരിശീലനം ലഭിച്ച പാരാമെഡിക്കൽ ജീവനക്കാരെ സംബന്ധിച്ച ആവശ്യമായ വിശദാംശങ്ങൾ നൽകിയിട്ടില്ല, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ, മെഡിക്കൽ മാലിന്യങ്ങൾ നീക്കം ചെയ്യൽ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും നൽകിയിട്ടില്ല. കിടക്കകളുടെ എണ്ണം, മറ്റ് സൗകര്യങ്ങളും സംബന്ധിച്ച് നൽകിയ വിവരങ്ങളും സംശയാസ്പദമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 

മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു ഡോക്ടറുടെ പേരില്‍ മാത്രം 83 ആശുപത്രികള്‍ ; വന്‍ തട്ടിപ്പ് കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories