TRENDING:

ISRO | ഡോ. എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ; പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി

Last Updated:

ആലപ്പുഴ ചേർത്തല തുറവൂർ സ്വദേശിയായ എസ് സോമനാഥ് മുമ്പ് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളി ശാസ്ത്രജ്ഞൻ ഡോ. എസ് സോമനാഥ് (Dr S Somanath) ഐഎസ്ആർഒയുടെ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം വിഎസ്‍എസ്‍സി (V S S C) ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ് എസ് സോമനാഥ്. കെ. ശിവന്റെ പിന്‍ഗാമിയായാണ് എസ്. സോമനാഥ് ഐഎസ്ആർഒയുടെ (I S R O) നേതൃപദവിയിലേക്ക് എത്തുന്നത്. ആലപ്പുഴ ചേർത്തല തുറവൂർ സ്വദേശിയായ എസ് സോമനാഥ് മുമ്പ് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Dr-Somanath_ISRO
Dr-Somanath_ISRO
advertisement

ഐഎസ്ആർഒയുടെയും വി.എസ്.എസ്.സിയുടെയും റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും എസ് സോമനാഥ് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്ക് രൂപം നല്‍കിയത് സോമനാഥിന്‍റെ നേതൃത്വത്തിലാണ്. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി-ടെകും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് എയറോസ്പേസ് എന്‍ജിനീയറിങ്ങില്‍ സ്വര്‍ണ മെഡലോടെ മാസ്റ്റേഴ്സ് ബിരുദവും കരസ്ഥമാക്കിയ സോമനാഥ്, 1985ലാണ് വി.എസ്.എസ്.സിയില്‍ ചേരുന്നത്.

ജിഎസ്എൽവി മാർക് 3 പദ്ധതിയുടെ ഭാഗമായത് 2003ലാണ്. ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടറായാണു നിയമിതനായത്. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക് 3 പ്രോജക്ട് ഡയറക്ടർ ആയിരുന്നു. ഭാര്യ വത്സലകുമാരി സെൻട്രൽ എക്സൈസ് സൂപ്രണ്ടാണ്. മക്കൾ മാലിക, മാധവ്

advertisement

ഐ.എസ്.ആർ ഒ ചെയർമാൻ ഡോ. എസ് സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്.

Also Read- BARC Rating | വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിങ് പുനരാരംഭിക്കുന്നു: നടപടി കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്

നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആർഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

advertisement

Also Read- Kashmir | കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് ഗൾഫ് രാജ്യങ്ങൾ അംഗീകരിക്കുന്നു; യുഎഇ നിക്ഷേപത്തിന് തയ്യാറായത് എടുത്തുപറഞ്ഞ് വിദഗ്ധർ

ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും നാടിൻ്റെ വളർച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങൾ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഭാവുകളും നേരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ISRO | ഡോ. എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ; പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളി
Open in App
Home
Video
Impact Shorts
Web Stories