സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അഞ്ചു മിനിറ്റിന്റെ ഇടവേളയിൽ രണ്ട് തവണയായാണ് സ്ഫോടനമുണ്ടായത്. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം.
Jammu and Kashmir: Explosion heard inside Jammu airport's technical area; forensic team reaches the spot
advertisement
അതേസമയം, ജമ്മു വിമാനത്താവളത്തിൽ സാധാരണ വിമാനങ്ങളും ഇറങ്ങാറുണ്ട്. ജമ്മു വിമാനത്താവളത്തിൽ റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. സ്ഫോടനത്തെ തുടർന്ന് ജമ്മുവിൽ ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
'ധർമജനെ നേരിട്ടു വിളിച്ചു; കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പല കാര്യങ്ങളിലും വസ്തുതയുണ്ട്' - കെ സുധാകരൻ
എന്നാൽ, സ്ഫോടനത്തിൽ ജീവഹാനിയോ യന്ത്രങ്ങൾക്ക് തകരാറോ പറ്റിയിട്ടില്ലെന്നാണ് ഡിഫൻസ് പി ആർ ഒ ലഫ്റ്റനന്റ് കേണൽ ദേവേന്ദ്ര ആനന്ദ് പറയുന്നത്.
Two low-intensity explosions were reported early Sunday morning in the technical area of Jammu Air Force Station. One caused minor damage to the roof of a building while the other exploded in an open area. There was no damage to any equipment. Probe on: Indian Air Force pic.twitter.com/gHBEMhCt7j
അതേസമയം, സ്ഫോടന ശബ്ദം കേട്ടത് പുലർച്ചെ 1.42നാണെന്നാണ് റിപ്പോർട്ടുകൾ. ഒരു കിലോമീറ്റർ അപ്പുറത്തേക്ക് വരെ ശബ്ദം കേൾക്കാവുന്ന തരത്തിലുള്ളത് ആയിരുന്നു സ്ഫോടനം. സ്ഫോടനം നടന്നതിനു തൊട്ടു പിന്നാലെ പൊലീസും ഫോറൻസിക് വിദഗ്ദരും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി.