TRENDING:

പഠിച്ചില്ലെന്നാരോപിച്ച് മദ്യപിച്ചെത്തിയ അദ്ധ്യാപകൻ വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു; സംഭവം നടന്നത് അദ്ധ്യാപക ദിനത്തിൽ

Last Updated:

മദ്ധ്യപ്രദേശിലെ രാത്ലാം ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിൽ നടന്ന സംഭവത്തിൽ അദ്ധ്യാപകനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ കളക്ടർ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പഠിച്ചില്ലെന്നാരോപിച്ച് മദ്യപിച്ചെത്തിയ അദ്ധ്യാപകൻ വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു. മദ്ധ്യപ്രദേശിലെ രാത്ലാം ജില്ലയിലെ സീമാൽഖേഡിയിലുള്ള സർക്കാർ പ്രൈമറി സ്കൂളിൽ അദ്ധ്യാപക ദിനത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ അദ്ധ്യാപകനായ വീർ സിംഗ് മേധയ്ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ കളക്ടർ രാജേഷ് ബാഥം അറിയിച്ചു.
advertisement

അദ്ധ്യാപകൻ കുട്ടിയുടെ മുടിമുറിയ്ക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. വിദ്യാർത്ഥിനി കരയുന്നതും സഹപാഠികൾ അവളെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ സമീപത്തെ ഗ്രാമവാസിയാണ് അദ്ധ്യാപകൻ കത്രിക ഉപയോഗിച്ച് വിദ്യാർത്ഥിനിയുടെ മുടി മുറിയ്ക്കുന്നത് കാണുന്നത്. കാര്യം തിരക്കിയപ്പോൾ കുട്ടി പഠിക്കാത്തതുകൊണ്ടാണ് മുടി മുറിയ്ക്കുന്നതെന്നാണ് അദ്ധ്യാപകൻ വിശദീകരിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുട്ടിയുടെ മുടിമുറിക്കുന്നത് ഗ്രാമവാസി എതിർക്കുകയും സംഭവം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു എന്നാൽ അതുകൊണ്ട് തനിക്കൊന്നും സംഭവിക്കില്ല എന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. വീഡിയോ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻതന്നെ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അദ്ധ്യാപകനെ ജോലിയിൽ നിന്ന് സസ്പെൻ്റും ചെയ്തു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പഠിച്ചില്ലെന്നാരോപിച്ച് മദ്യപിച്ചെത്തിയ അദ്ധ്യാപകൻ വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു; സംഭവം നടന്നത് അദ്ധ്യാപക ദിനത്തിൽ
Open in App
Home
Video
Impact Shorts
Web Stories