ജനുവരി 22നാണ് നിർഭയ കേസിലെ പ്രതികളെ തുക്കിലേറ്റുന്നത്. അന്നേദിവസം രാവിലെ ഏഴുമണിക്ക് പ്രതികളെ തൂക്കിലേറ്റും. അതേസമയം, വധശിക്ഷയ്ക്ക് എതിരെ രണ്ടു പ്രതികൾ തിരുത്തൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ചൊവ്വാഴ്ച ഹർജികൾ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍.വി.രമണ, അരുണ്‍ മിശ്ര, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍, ആര്‍.എഫ്.നരിമാന്‍ എന്നിവർ ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2020 7:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നിർഭയ പ്രതികൾക്ക് മരണമണി മുഴങ്ങിത്തുടങ്ങി; ഡമ്മികളെ തിഹാർ ജയിലിൽ തൂക്കിലേറ്റി