TRENDING:

ശതകോടീശ്വരനുമായുള്ള പ്രകാശ് കാരാട്ടിന്റെ ഇ മെയിൽ ED പരിശോധിക്കുന്നു; ചൈനീസ് അനുകൂല വാർത്തകൾക്ക് പണം നൽകിയെന്ന ആരോപണം

Last Updated:

ചൈനീസ് അനുകൂല പ്രചാരണത്തിനായി ‘ന്യൂസ് ക്ലിക്ക്’ എന്ന ഓൺലൈൻ മാധ്യമത്തിന് സിംഘം പണം നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിലേക്കും നീളുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇ മെയിൽ വഴി നടത്തിയ ആശയവിനിമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിക്കുന്നു. ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമം നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് സിംഘം. ചൈനീസ് അനുകൂല പ്രചാരണത്തിനായി ‘ന്യൂസ് ക്ലിക്ക്’ എന്ന ഓൺലൈൻ മാധ്യമത്തിന് സിംഘം പണം നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിലേക്കും നീളുന്നത്.
പ്രകാശ് കാരാട്ട്
പ്രകാശ് കാരാട്ട്
advertisement

ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനും ഇറക്കുമതിക്കും കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് 2021 ജനുവരിയിൽ അയച്ച ഇ മെയിലിൽ കാരാട്ട് അഭിപ്രായപ്പെട്ടതായി ഇ ഡി വൃത്തങ്ങൾ പറഞ്ഞു. കാരാട്ടും സിംഘവും തമ്മിൽ ഇ മെയിലിൽ ആശയവിനിമയം നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ബിജെപി എം പി നിഷികാന്ത് ദൂബെ കഴിഞ്ഞ ദിവസം ലോക്സഭയിൽ പറഞ്ഞിരുന്നു. ബിജെപിയുടെ വർഗീയ അജണ്ടയെ നിരന്തരം നേരിടുന്ന ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നായിരുന്നു സിപിഎം ഈ ആരോപണങ്ങളോട് പ്രതികരിച്ചത്.

advertisement

Also Read- അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ നരേന്ദ്ര മോദിക്കെതിരായ വിമർശനം; അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽ നിന്നും സസ്പെന്റ് ചെയ്തു

ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള സിംഘം ന്യൂസ് ക്ലിക്കിന് പണം നൽകിയെന്ന ന്യൂയോർക്ക് ടൈംസ് വാർത്തയെത്തുടർന്നാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറിൽ ഡൽഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസ് ഇഡി റെയ്ഡ് ചെയ്തിരുന്നു.

advertisement

സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ കുടുംബാംഗങ്ങൾക്ക് 40 ലക്ഷം രൂപയും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പരഞ്ജോയ് ഗുഹ താക്കുർത്തയ്ക്ക് 72 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് പണം കൈമാറിയതും ഇ ഡി പരിശോധിക്കുന്നുണ്ട്.

ജയിലുള്ള ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയ്ക്ക് 17.08 ലക്ഷം രൂപയും സിപിഎം ഐടി സെൽ അംഗവും ന്യൂസ് ക്ലിക്കിന്റെ ഓഹരി പങ്കാളിയുമായ ബപ്പാദിത്യ സിൻഹയ്ക്ക് 97.32 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് ‘ശമ്പള’മായി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

ന്യൂസ്‌ക്ലിക്കിനും അതിന്റെ പ്രൊമോട്ടർമാർക്കും മറ്റുള്ളവർക്കുമെതിരെയുള്ള ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി, സിംഘവുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ നിന്ന് 86 കോടിയിലധികം രൂപയുടെ വിദേശ ഫണ്ട് നിക്ഷേപം അതിന്റെ ഹോൾഡിംഗ് കമ്പനിയിലേക്ക് (പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ്) വന്നതും ഇഡി അന്വേഷിക്കുന്നു. ഈ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം.

advertisement

Also Read- പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ശുഭസൂചന; 2024 ൽ NDA റെക്കോർഡുകൾ തകർക്കും: നരേന്ദ്ര മോദി

കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് 2021 സെപ്റ്റംബറിൽ ദേശീയ തലസ്ഥാനത്തെ സെയ്ദുലജാബ് പ്രദേശത്തെ ന്യൂസ്ക്ലിക്കിന്റെ കെട്ടിട സമുച്ചയത്തിൽ ഇഡി ആദ്യം റെയ്ഡ് നടത്തിയിരുന്നു, അതിനുശേഷം ഡൽഹി ഹൈക്കോടതിയിൽ ഇരുപക്ഷവും തമ്മിലുള്ള നിയമപോരാട്ടംനടക്കുന്നതിനിടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഈ കേസിൽ ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്ത ഉൾപ്പെടെ 20-ലധികം ആളുകളുടെ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.

advertisement

Summary: Email exchanges between American billionaire Neville Roy Singham and senior CPM leader Prakash Karat are under the scanner of the ED as part of its money laundering probe against news portal NewsClick which is alleged to have received dubious funds from the businessman to spread Chinese propaganda.

മലയാളം വാർത്തകൾ/ വാർത്ത/India/
ശതകോടീശ്വരനുമായുള്ള പ്രകാശ് കാരാട്ടിന്റെ ഇ മെയിൽ ED പരിശോധിക്കുന്നു; ചൈനീസ് അനുകൂല വാർത്തകൾക്ക് പണം നൽകിയെന്ന ആരോപണം
Open in App
Home
Video
Impact Shorts
Web Stories