ബാലാജിയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ അഴിമതി ആരോപണങ്ങളില്‍ കൂടി അന്വേഷണം നടത്തുകയാണ് ഇഡി. സോളാര്‍ പ്ലാന്റ്, ട്രാന്‍സ്‌ഫോര്‍മര്‍, കാറ്റാടിപ്പാടം എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളിലാണ് ഇപ്പോള്‍ അന്വേഷണം തുടരുന്നതെന്നാണ് ന്യൂസ് 18-ന് ലഭിച്ച സൂചന.
Also read-സെന്തിൽ ബാലാജിയെ ഇഡിയ്ക്ക് കസ്റ്റഡിയിൽ എടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി
ജാമ്യം തേടി സുപ്രീം കോടതിയില്‍
ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത നടപടിയും അറസ്റ്റ് മദ്രാസ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തതിനെതിരേ അദ്ദേഹത്തിന്റെ ഭാര്യ മേഘല സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച വാദം കേട്ടിരുന്നു. കേസിന്മേല്‍ ജൂലൈ 26-ന് അടുത്ത വാദം കേള്‍ക്കും. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ, ക്രമക്കേട് നടത്തിയ രേഖകള്‍, വരുമാനം സംബന്ധിച്ച വിവിരങ്ങള്‍, വിദേശ കമ്പനികളിലേക്കും ബാങ്കുകളിലേക്കും നടന്ന പണമിടപാടുകള്‍ എന്നിവ ഇഡി കണ്ടെത്തിയിട്ടുണ്ട്. ബാലാജിക്കെതിരേ 16-ല്‍ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും വിവിധ സ്രോതസ്സുകള്‍ കൂട്ടിച്ചേര്‍ത്തു.
advertisement
”ബാലാജിയുടെ ചില അക്കൗണ്ട് വിവരങ്ങളും പണമിടപാടുകളും സംബന്ധിച്ച രേഖകളും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത ചില പഴയ രേഖകള്‍ വകുപ്പിലെ കൂടുതല്‍ ക്രമക്കേടുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുറഞ്ഞത് നാല് അഴിമതി കേസുകളിലെങ്കിലും അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍”-ഇഡിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Also read-സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി തമിഴ്നാട് ഗവർണർ മരവിപ്പിച്ചു; വകുപ്പില്ലാ മന്ത്രിയായി തുടരും
വകുപ്പുതല ക്രമക്കേടുകള്‍ക്ക് പുറമെ ബാലാജിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഒന്നിലധികം ബിനാമി സ്വത്തുക്കളും പണത്തില്‍ തിരിമറി നടത്തുന്നതിന് ഷെല്‍ കമ്പനികളും ഉള്ളതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിനാമി ഭൂമിയിടപാട് കേസുകളില്‍ ഏറ്റവും പ്രമാദമായത് ബാലാജിയുടെ സഹോദരന്‍ അശോക് കുമാറുമായി ബന്ധപ്പെട്ടതാണ്. ഭാര്യാമാതാവില്‍ നിന്ന് ഭാര്യക്കും തനിക്കുമായി 40 കോടി രൂപ മൂല്യമുള്ള (ഇപ്പോഴത്തെ മൂല്യം) ഭൂമി സമ്മാനമായി വാങ്ങിയെന്നതാണ് കേസ്. നഗരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നാല് ഏക്കര്‍ ഭൂമി 2022-ല്‍ ഒരാള്‍ അശോക് കുമാറിന്റെ ഭാര്യാമാതാവിന് 10.88 ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂമിക്ക് ചില വാസ്തു പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് അത് വിറ്റത്. ഇതിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് നികുതി പത്ത് മുതല്‍ 12 കോടി വരെ വരുമെന്നിരിക്കേ ബാലാജിയുടെ കുടുബം അത് കുറച്ച് കാണിക്കുകയും ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. അശോക് കുമാറിന്റെ ഭാര്യമാതാവ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനാല്‍ ഈ ഭൂമി വാങ്ങുന്നതിനുപയോഗിച്ച പണിമിടപാടും സംശയം ജനിപ്പിച്ചിരുന്നു-സ്രോതസ്സുകള്‍ പറഞ്ഞു.
ജോലിക്ക് വേണ്ടിയുള്ള പണം തട്ടിപ്പും ബിനാമി സ്വത്തുക്കളുമായി ബന്ധപ്പെട്ട കേസുകള്‍, ബാലാജിയുടെ വകുപ്പുകളിലെ ലേലനടപടികളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയും ആദ്യത്തെ കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.