രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്നാണ് പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ പാളത്തിലേക്ക് എടുത്തുചാടിയത്. ഈ സമയത്ത് അടുത്ത ട്രാക്കിലൂടെ വന്ന കർണാടക എക്സ്പ്രസ് യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
എന്നാൽ തീപിടിത്തത്തെ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നുമില്ലെന്ന് ജൽഗാവ് ജില്ലാ കളക്ടർ പറഞ്ഞു. പരിക്കേറ്റവരെ എത്തിക്കാനായി സമീപത്തെ മൂന്ന് ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പുഷ്പക് എക്സ്പ്രസ്സിന്റെ അലാം ചെയിൻ യാത്രക്കാർ വലിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകൾ ഒരേ സമയം ചങ്ങല വലിച്ച് ട്രെയിനിൽ നിന്ന് ചാടിയതാകാനാണ്സാധ്യത എന്നും റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
