പൊലീസിന്‍റെ പ്രാഥമിക അന്വേഷണപ്രകാരം മകന് കുട്ടികളില്ലാത്തതിലുള്ള വിഷമം കൊണ്ടാണ് ദമ്പതികൾ ജീവനൊടുക്കിയതെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ മകന്‍റെ വിവാഹം കഴിഞ്ഞിട്ട് ഒൻപത് വര്‍ഷമായി എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ഇയാൾക്ക് ഇതുവരെ കുട്ടികളായിട്ടില്ല. ഇക്കാരണത്താൽ മാതാപിതാക്കൾ അതീവ ദുഃഖിതരായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
Also Read-യുവതിയുടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; സഹപാഠി അറസ്റ്റിൽ
അലിപുരിൽ ഒരു ഗോഡൗണിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്തു വരികയാണ് മരിച്ച അൻപതുകാരൻ. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മകനുമായുണ്ടായ തർക്കത്തെ തുടർന്ന് ഇയാൾ ഭാര്യക്കൊപ്പം മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. മകന് കുട്ടികളുണ്ടാകത്തതിനെ ചൊല്ലി തന്നെയായിരുന്നു വഴക്കുണ്ടായതെന്നാണ് പ്രദേശവാസികളുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന.
advertisement
ഇക്കഴിഞ്ഞ ദിവസം ഇവരുടെ മരുമകൻ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ ദമ്പതികളെ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിഷം കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് തെളിവുകൾ നൽകുന്ന സൂചനയെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് ശർമ്മ അറിയിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
