യുവതിയുടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; സഹപാഠി അറസ്റ്റിൽ

Last Updated:

യുവതിയെ മറ്റൊരാൾക്കൊപ്പം കാണുന്നതിലുള്ള ദേഷ്യം സഹിക്കവയ്യാതെയാണ് ഇത്തരത്തിൽ ചെയ്തതെന്നും ഇയാൾ കുറ്റസമ്മതം നടത്തി.

താനെ: സഹപാഠിയുടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ  യുവാവ് അറസ്റ്റിൽ. താനെ കൽവ സ്വദേശിയായ അക്ഷയ് ആനന്ദ് എന്ന 26കാരനാണ് അറസ്റ്റിലായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. 23കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവരുടെ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത അക്ഷയ് സ്വകാര്യ ദൃശ്യങ്ങളും വീഡിയോകളും കൈക്കലാക്കിയിരുന്നു. ഇത് പുറത്തുവിടുമെന്നായിരുന്നു ഭീഷണി.
അജ്ഞാതനായ വ്യക്തിക്കെതിരെ പരാതിയുമായി ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് യുവതി ബോറിവാലി പൊലീസ് സ്റ്റേഷനിലെത്തിയത്. 'കുറച്ചു നാളുകൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം വഴി ഒരു യുവാവ് സന്ദേശം അയച്ചു. യുവതിയും കാമുകനുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ തന്‍റെ പക്കലുണ്ടെന്നും ഇതൊക്കെ പരസ്യപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് ഇയാള്‍ യുവതിയെ വീഡിയോ കോൾ ചെയ്തു. മുഖം മറച്ചു വച്ചായിരുന്നു സംസാരം. കോളിനിടെ അശ്ലീലമായ തരത്തിൽ പെരുമാറാൻ ആവശ്യപ്പെട്ടു' എന്നാണ് യുവതി പരാതിയിൽ ആരോപിച്ചത്.
advertisement
പരാതി സ്വീകരിച്ച പൊലീസ് സാങ്കേതിക സഹായത്തോടെ യുവാവിന്‍റെ അക്കൗണ്ട് ട്രേസ് ചെയ്ത് ആളെ പിടികൂടുകയായിരുന്നു. പിടിയിലായതിന് ശേഷമാണ് ഇയാള്‍ യുവതിയുടെ സഹപാഠിയായിരുന്നുവെന്ന കാര്യവും പുറത്തറിയുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ഡിപ്ലോമ ക്ലാസിലെ സഹപാഠികളായിരുന്നു ഇരുവരും. ആ സമയത്ത് അക്ഷയ്ക്ക് പെൺകുട്ടിയോട് ഇഷ്ടം ഉണ്ടയിരുന്നുവെങ്കിലും അവർ അത് കാര്യമായി എടുത്തില്ല എന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ എഞ്ചിനിയറിംഗ് കോഴ്സ് ചെയ്യുന്ന അക്ഷയ് അതിനൊപ്പം ജോലിയും ചെയ്തു വരുന്നുണ്ട്.
advertisement
സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്ന് യുവതിയുടെ ഇ-മെയിൽ മനസിലാക്കി അവരുടെ ഫോൺ നമ്പർ പാസ് വേർഡ് ആയി ഉപയോഗിച്ചാണ് ഇ-മെയിൽ ഹാക്ക് ചെയ്തതെന്നാണ് അക്ഷയ് പൊലീസിനെ അറിയിച്ചത്. ഇതുവഴി ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്തു. യുവതിയെ മറ്റൊരാൾക്കൊപ്പം കാണുന്നതിലുള്ള ദേഷ്യം സഹിക്കവയ്യാതെയാണ് ഇത്തരത്തിൽ ചെയ്തതെന്നും ഇയാൾ കുറ്റസമ്മതം നടത്തി.
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ബോറിവാലി പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സ്ത്രീയെ അപമാനിക്കാൻ ശ്രമം,ക്രിമിനൽ ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; സഹപാഠി അറസ്റ്റിൽ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement