കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ജീവനക്കാർക്ക് സുരക്ഷാ മുൻകരുതൽ നൽകി ഇലക്ഷൻ നടത്താനാണ് തീരുമാനം.
*തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ജീവനക്കാർക്ക് പ്രത്യേക കോവിഡ് കിറ്റ് നൽകും.
*വോട്ടെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് എൻ 95 മാസ്ക്, സാനിട്ടൈസർ, ഗ്ലൗസ് എന്നിവയടങ്ങിയ ചെറിയ കിറ്റാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നത്.
Also Read: ബീഹാർ തിരഞ്ഞെടുപ്പിലേക്ക് 33 ദിവസം; പോളിങ് 11 മണിക്കൂർ; മൂന്നാം ഘട്ടം നിരീക്ഷണത്തിലുള്ളവർക്ക്
advertisement
*വീടുകൾ തോറും പ്രചരണം നടത്താൻ അഞ്ചുപേരടങ്ങുന്ന സംഘത്തിനു മാത്രമേ അനുവാദമുള്ളൂ.
*പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓരോ വോട്ടറുടെയും ശാരീരിക താപനില പരിശോധിക്കും.
*ഒരു പോളിംഗ് ബൂത്തിൽ പരമാവധി 1000 പേർക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ.
*കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്.
*രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം.
*നിരീക്ഷണത്തിൽ കഴിയുന്ന വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്താൻ പ്രത്യേകം അവസരം ഉണ്ടാവും.
*അവസാന ദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ടർമാരുടെ പോളിംഗ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും മികച്ച രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് നടപടികൾ സുഗമമാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് തീയതികളിലാണ് തെരഞ്ഞെടുപ്പ്.