ബീഹാർ തിരഞ്ഞെടുപ്പിലേക്ക് 33 ദിവസം; പോളിങ് 11 മണിക്കൂർ; മൂന്നാം ഘട്ടം നിരീക്ഷണത്തിലുള്ളവർക്ക്

Last Updated:

നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. കോവി‍ഡ് പ്രോട്ടോക്കോൾ പാലിച്ചാകും തിരഞ്ഞെടുപ്പ്

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് തീയതികളിലായി മൂന്ന് ഘട്ടമായി നടക്കും. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. കോവി‍ഡ് പ്രോട്ടോക്കോൾ പാലിച്ചാകും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാവും പോളിംഗ് സമയം. നക്സൽ ബാധിത മേഖലകളിൽ ഈ അധികസമയം അനുവദിക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
നിരീക്ഷണത്തിൽ കഴിയുന്ന വോട്ട‍ർമാർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവും. അവസാന ദിവസമായിരിക്കും നിരീക്ഷണത്തിലുള്ള വോട്ട‍ർമാരുടെ പോളിം​ഗ്.
advertisement
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ബീഹാറിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 243 അംഗ ബീഹാര്‍ നിയമസഭയുടെ കാലാവധി ഒക്ടോബര്‍ 29 നാണ് അവസാനിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ബീഹാറില്‍ നടക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ബീഹാർ തിരഞ്ഞെടുപ്പിലേക്ക് 33 ദിവസം; പോളിങ് 11 മണിക്കൂർ; മൂന്നാം ഘട്ടം നിരീക്ഷണത്തിലുള്ളവർക്ക്
Next Article
advertisement
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 31ലെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം, ദീർഘകാല പ്രതിബദ്ധതയുടെ ചിന്തകൾ

  • ഇടവം, മിഥുനം രാശിക്കാർക്ക് വ്യക്തമായി ആശയവിനിമയം നടത്തേണ്ടതുണ്ട്

View All
advertisement