ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശിവകുമാറും കുടുംബവും കിടന്നിരുന്ന മുറിക്ക് സമീപമാണ് ബാറ്ററി ചാര്‍ജ് ചെയ്യാനിട്ടിരുന്നത്. ബാറ്ററി പൊട്ടിത്തെറിച്ച് വീട്ടിലെ ഇലക്ട്രിക് വയറിങ്ങിലേക്കും തീപടര്‍ന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. വീടിനുള്ളിലാകെ തീയും പുകയും പടര്‍ന്നതോടെ ശിവകുമാറിനും കുടുംബത്തിനും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.
പൊള്ളലേറ്റും പുകമൂലം ശ്വാസംമുട്ടിയുമാണ് ശിവകുമാര്‍ മരിച്ചത്. പുക ശ്വസിച്ച് ഭാര്യയും കുട്ടികളും അബോധാവസ്ഥയിലായി. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനേയും അഗ്‌നിരക്ഷാ സേനയേയും വിവരം അറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ശിവകുമാര്‍ മരിച്ചത്.
advertisement
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ശിവകുമാര്‍ വെള്ളിയാഴ്ചയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയതെന്ന്
പോലീസ് പറഞ്ഞു. ഉറങ്ങുന്നതിന് മുമ്പ് തൊട്ടടുത്തുള്ള മറ്റൊരു മുറിയില്‍ ചാര്‍ജ് ചെയ്യാനിട്ട ബാറ്ററി ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊട്ടിത്തെറിച്ചതെന്നും പോലീസ് വ്യക്തമാക്കി.
Accident | കർണാടകത്തിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു
മാനന്തവാടി: കർണാടകത്തിലെ ഗുണ്ടല്‍പേട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ വയനാട് കമ്പളക്കാട് സ്വദേശിയായ അജ്മല്‍ (20) ആണ്. ഒപ്പമുണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ കല്‍പ്പറ്റ സ്വദേശിയാണന്നാണ് വിവരം. കർണാടകത്തിൽനിന്ന് ഉള്ളിയും സവാളയും എടുത്ത് മടങ്ങിവരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കർണാടക മിൽക്ക് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുത്തന്നൂരിന് സമീപം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കർണാടക പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.