അവധി അപേക്ഷിച്ചുകൊണ്ട് ജീവനക്കാരന്‍ അയച്ച വാട്‌സാപ്പ് സന്ദേശം അദ്ദേഹത്തിന്റെ ബോസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിടുകയായിരുന്നു. ഡല്‍ഹിയിലെ മലിനീകരണം കാരണം ആരോഗ്യസ്ഥിതി മോശമാണെന്നും കണ്ണില്‍ അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെടുന്നതായും കാണിച്ച് ലീവ് വേണമെന്ന് പറഞ്ഞ് ജീവനക്കാരന്‍ ബോസിന് സന്ദേശമയച്ചു. ബോസ് ഇത് സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ജീവനക്കാരന്‍ ലീവിന് അപേക്ഷിക്കുകയായിരുന്നില്ലെന്നും മറിച്ച് ഉത്തരവിടുകയായിരുന്നുവെന്നും ബോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതോടെയാണ് സംഭവം ചര്‍ച്ചയായത്. ഡല്‍ഹിയിലെ കടുത്ത മലിനീകരണത്തിനിടയില്‍ തന്റെ ജീവനക്കാരനില്‍ നിന്നും ഇന്ന് ഒരു ഉത്തരവ് ലഭിച്ചതായും ജെന്‍സിക്കാര്‍ കാപട്യമില്ലാത്തവരാണെന്നും പറഞ്ഞായിരുന്നു ബോസിന്റെ പോസ്റ്റ്.
advertisement
എന്നാല്‍ ജീവനക്കാരനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഇതിന് താഴെ പലരും പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ലീവിനുള്ള അപേക്ഷ വളരെ സാധാരണമായ ഒരു സംഭാഷണ ശൈലിയിലാണെന്നും അതൊരിക്കലും ഒരു ഉത്തരവല്ലെന്നും പലരും ചൂണ്ടിക്കാട്ടി. ഇത് എങ്ങനെയാണ് ഉത്തരവാകുന്നതെന്ന് മറ്റൊരാള്‍ ചോദിച്ചു. അദ്ദേഹം വളരെ സാധാരണമായി പറഞ്ഞതല്ലേ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാടകീയതയില്ലാതെ സത്യസന്ധമായാണ് അയാള്‍ കാര്യം പറഞ്ഞതെന്നും മറ്റൊരു അഭിപ്രായം വന്നു. ഇത് ഒരു അഭ്യര്‍ത്ഥനയോ ഉത്തരവോ അല്ലെന്നും ലളിതമായ ആശയവിനിമയം മാത്രമാണെന്നും അത് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. അതേസമയം ചിലര്‍ ബോസിനെ പിന്തുണച്ചും രംഗത്തെത്തി.
മലിനീകരണം എങ്ങനെയാണ് ഇത്തരം കേസുകൾ വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്ന് ഒരാള്‍ എടുത്തുകാണിച്ചു. വായു മലിനീകരണം കാരണം സിക്ക് ലീവ് കൂടുന്നുണ്ട്. കഴിഞ്ഞ ആഴ്ച പൂനെയില്‍ കുറച്ച് ദിവസം ചെലവഴിച്ചുവെന്നും അതിനുശേഷം തൊണ്ടവേദന അനുഭവപ്പെട്ടതായും അയാള്‍ പറഞ്ഞു. തന്റെ പട്ടണത്തിലേക്ക് മടങ്ങിയതിന് ശേഷം ഇപ്പോള്‍ സുഖം പ്രാപിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Summary: A screenshot of a WhatsApp chat between a Gen-Z employee in Delhi and his superior has sparked a debate. The WhatsApp message sent by the employee requesting leave was shared by his boss on social media platform X. The employee sent the message to his boss, stating that he was feeling unwell due to Delhi's pollution and was experiencing discomfort and itching in his eyes, and wanted leave
