ഇതിന് സമാനമായ വാദവുമായാണ് ഗസൽ അലഗും രംഗത്തെത്തിയിരിക്കുന്നത്. "തുല്യ അവസരങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നാം നൂറ്റാണ്ടുകളായി പോരാടുകയാണ്, ഇപ്പോൾ ആർത്തവ അവധിയ്ക്ക് വേണ്ടി പോരാടുന്നത് നമ്മൾ കഠിനാധ്വാനം ചെയ്ത് നേടിയ സമത്വത്തിന് തിരിച്ചടിയായേക്കാമെന്നും ”അവർ എക്സിൽ കുറിച്ചു.
പകരം ആർത്തവ സമയത്ത് സ്ത്രീകളെ വീടുകളിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നത് നന്നായിരിക്കുമെന്നും ഗസൽ ചൂണ്ടിക്കാട്ടി.
ഗസലിന്റെ പോസ്റ്റിന് നിരവധി അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇത് പുരുഷന്മാരോടുള്ള ഒരു അനീതിയാണ് എന്ന് ചിലർ പറയുന്നു. "വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നത് നന്നായിരിക്കും, പ്രകൃതി സ്ത്രീയെയും പുരുഷനെയും ഒരുപോലെ അല്ല സൃഷ്ടിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ യുക്തിപരമായ പരിഹാരങ്ങൾ ഉണ്ടാക്കുക " മറ്റൊരാൾ പറഞ്ഞു. എന്നാൽ സ്ത്രീകൾക്ക് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ അവസരം നൽകുന്നതിന് എതിരെയും ആളുകൾ രംഗത്ത് വന്നിട്ടുണ്ട്.
advertisement
വനിതാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി എന്ന ആശയത്തിനെതിരെ ബുധനാഴ്ചയാണ് കേന്ദ്രമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ആർത്തവ ശുചിത്വ നയത്തെക്കുറിച്ച് രാഷ്ട്രീയ ജനതാദള്‍ എം.പി. മനോജ് കുമാര്‍ ഝാ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി.
“ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് ഒരു സ്ത്രീയിൽ സംഭവിക്കുന്ന സ്വാഭാവികമായ കാര്യം മാത്രമാണ്. ആർത്തവം ഇല്ലാത്ത ഒരാൾക്ക് ആർത്തവത്തെക്കുറിച്ച് പ്രത്യേക കാഴ്ചപ്പാട് ഉണ്ടാകാം. എന്നാൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ഇത്തരം വിഷയങ്ങൾ ഞങ്ങൾ മുന്നോട്ടു വയ്ക്കില്ല " എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
Summary: Entrepreneur Ghazal Alagh in support of Smriti Irani against period leave for women. She put up a post on X (formerly Twitter) regarding the same