TRENDING:

ഇലോണ്‍ മസ്‌കിന്റെ പിതാവ് എറള്‍ മസ്‌ക് ഇന്ത്യയിലെത്തി; അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും

Last Updated:

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സെര്‍വോടെക് എന്ന കമ്പനിയുടെ ആഗോള ഉപദേശക സമിതിയില്‍ എറളിനെ അടുത്തിടെ നിയമിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ (Elon Musk) പിതാവ് എറള്‍ മസ്‌ക് ഞായറാഴ്ച ഇന്ത്യയിലെത്തി. അദ്ദേഹം ബിസിനസുമായി ബന്ധപ്പെട്ട് വിവിധ മീറ്റിംഗുകളിൽ പങ്കെടുക്കും. അയോധ്യയിലെ രാമക്ഷേത്രത്തിൽ ദര്‍ശനം നടത്തും.
എറള്‍ മസ്‌ക് ഇന്ത്യയിൽ
എറള്‍ മസ്‌ക് ഇന്ത്യയിൽ
advertisement

ജൂണ്‍ 1 മുതല്‍ ജൂണ്‍ ആറ് വരെ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിയത്. ഇന്ത്യയില്‍ നിന്ന് അദ്ദേഹം ദക്ഷിണാഫ്രിയിലേക്ക് പോകും. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സെര്‍വോടെക് എന്ന കമ്പനിയുടെ ആഗോള ഉപദേശക സമിതിയില്‍ എറളിനെ അടുത്തിടെ നിയമിച്ചിരുന്നു. ഇന്ത്യയിലെത്തിയ എറളിന് ഊഷ്മളമായ സ്വീകരണം ലഭിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ രണ്ടിന് സെര്‍വോടെക്കിന്റെ യോഗത്തില്‍ നയരൂപീകരണക്കാര്‍, നിക്ഷേപകര്‍, ബിസിനസ് നേതാക്കള്‍, വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ അദ്ദേഹം കാണും. ഹരിയാനയിലെ സഫിയാബാദിലുള്ള സെര്‍വോടെക്കിന്റെ സോളാര്‍, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജര്‍ നിര്‍മാണ യൂണിറ്റും അദ്ദേഹം സന്ദര്‍ശിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുക്കും.

advertisement

ശ്രീ രാം ലല്ലയുടെ അനുഗ്രഹം തേടി എറള്‍ മസ്‌ക് രാമജന്മഭൂമിയിലെ അയോധ്യക്ഷേത്രത്തിൽ ദർശനം നടത്തും. ഇത് ഇന്ത്യയുമായുള്ള സാംസ്‌കാരികവും ആത്മീയവും പൈതൃകപരവുമായ അദ്ദേഹത്തിന്റെ സഹകരണം പ്രതിഫലിപ്പിക്കുന്നതായി പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, ക്ലീന്‍ എനര്‍ജി എന്നീമേഖലയില്‍ വിദഗ്ധനായ എറള്‍ മസ്‌ക് സെര്‍വോടെക്കിന്റെ നേതൃത്വത്തിന് തന്ത്രപരമായ മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Errol Musk father of Elon Musk landed India. He is scheduled to visit Ayodhya Ram Temple in one of these days

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഇലോണ്‍ മസ്‌കിന്റെ പിതാവ് എറള്‍ മസ്‌ക് ഇന്ത്യയിലെത്തി; അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും
Open in App
Home
Video
Impact Shorts
Web Stories