1999 ജൂൺ 28 കാർഗിലിലെ യുദ്ധമുഖത്തു നിന്നും വീട്ടിലേക്ക് അയച്ച കത്തിൽ ക്യാപ്റ്റൻ ജെറി പ്രേം രാജ് ഇങ്ങനെ എഴുതിയിരുന്നു. "ശത്രുക്കളെ വിരട്ടിയോടിച്ച് , തിരികെ എത്തും. അതുവരെ അപ്പായും അമ്മയും വിഷമിക്കരുത്."
കാത്തിരുന്ന ഇരുവർക്കും മുന്നിലേക്ക് പത്ത് ദിവസം കഴിഞ്ഞപ്പോൾ ആ വാർത്ത എത്തി. ടൈഗർ ഹിൽ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ ശത്രു ബങ്കറുകളെല്ലാം പൂർണ്ണമായി തകർത്ത ജെറിയുടെ വീരമൃത്യു.
TRENDING:വ്യാജ പ്രചാരണം നടത്തുന്ന ഒരു സംഘം എനിക്കെതിരെ ബോളിവുഡില്‍ പ്രവർത്തിക്കുന്നു; എആർ റഹ്മാൻ
advertisement
[PHOTO]162 കോടി രൂപ ലോട്ടറിയടിച്ചു; 28 വർഷം മുമ്പ് സുഹൃത്തിന് നൽകിയ വാക്കു പാലിച്ച് ലോട്ടറി ജേതാവ്
[NEWS]കേരളത്തിലും കർണാടകത്തിലും ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്
[NEWS]
വിവാഹത്തിന്റെ പുതുമോടി മാറും മുൻപേയായിരുന്നു രണഭൂമിയിലേക്ക് ജെറിയുടെ മടക്കം. കൊച്ചു മകന് ജെറിയുടെ പേരിട്ട ചെല്ലത്തായി ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ്.
കൊച്ചുമകനെ സേനയിൽ ചേർക്കണം. കൂടുതൽ യുവാക്കൾ സേനയിലേക്ക് വരണം, ഇതൊക്കെയാണ് അമ്മയുടെ ആഗ്രഹങ്ങൾ.
മകന്റെ ഓർമ്മകൾ ജ്വലിച്ച് നിൽക്കുന്ന കാർഗിലിലെ മഞ്ഞ് മലകൾ കണ്ടതിനെ കുറിച്ചും ഈ അമ്മയ്ക്ക് പറയാനുണ്ട് ഏറെ. യുദ്ധങ്ങൾ ഒഴിവാക്കേണ്ടതാണോ എന്ന് ചോദിച്ചാൽ "നമ്മുടെ സ്ഥലം ആർക്കും വിട്ടു കൊടുക്കാൻ കഴിയില്ല ,രാജ്യത്തിനു വേണ്ടി പോരാടണം" എന്നാവും മറുപടി.
തന്നെ ഓർത്ത് അഭിമാനിക്കണമെന്നും , സൈനികർക്ക് വേണ്ടി പ്രാർഥിക്കണമെന്നും അവസാന കത്തിൽ ജെറി എഴുതി. മാതൃ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച മകനെയോർത്ത് ചെല്ലത്തായി ഇന്നും അഭിമാനിക്കുന്നു. രാജ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.