162 കോടി രൂപ ലോട്ടറിയടിച്ചു; 28 വർഷം മുമ്പ് സുഹൃത്തിന് നൽകിയ വാക്കു പാലിച്ച് ലോട്ടറി ജേതാവ്
162 കോടി രൂപ ലോട്ടറിയടിച്ചു; 28 വർഷം മുമ്പ് സുഹൃത്തിന് നൽകിയ വാക്കു പാലിച്ച് ലോട്ടറി ജേതാവ്
28 വർഷങ്ങൾക്ക് ശേഷം 162 കോടിരൂപ(22 മില്യൺ ഡോളർ) ലോട്ടറി അടിച്ചപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് കുക്ക്.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ലോസ്ആഞ്ചലസ്: ചില സൗഹൃദങ്ങൾ അങ്ങനെയാണ്. പണത്തിനും മുകളിലായിരിക്കും. പണവും സമ്പത്തുമുണ്ടാകുമ്പോൾ സൗഹൃദങ്ങൾ മറന്നുപോകുന്ന ഇക്കാലത്തിന് മാതൃകയാണ് സുഹൃത്തുക്കളായ ടോം കുക്കും ജോസഫ് ഫെന്നിയും.
എന്നെങ്കിലും ലോട്ടറിയടിക്കുകയാണെങ്കിൽ പരസ്പരം വീതിച്ചെടുക്കുമെന്നായിരുന്നു വർഷങ്ങൾക്ക് മുമ്പുള്ള കുക്കിന്റെയും ഫെന്നിയുടെയും വാക്ക്. 1992ലായിരുന്നു ഇരുവരും ഈ വാക്ക് നൽകിയത്. വെറുതെ പരസ്പരം കൈകൊടുത്തുറപ്പാക്കിയ വാഗ്ദാനമായിരുന്നു ഇത്.
ചൂതുകളിക്കാരനായ കുക്ക് കഴിഞ്ഞമാസം എടുത്ത പവർബോൾ ജാക്പോട്ട് ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. കഴിഞ്ഞ ദിവസം പ്രഭാത ഭക്ഷണത്തിന് ശേഷം ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് വിജയിച്ച കാര്യം അറിയുന്നത്. ആദ്യം ഭാര്യയെ ഇക്കാര്യം അറിയിച്ചു. അടുത്ത് വിളിച്ചത് സുഹൃത്ത് ഫെന്നിയെയായിരുന്നു. മീൻ വിൽപ്പനക്കാരനാണ് ഫെന്നി.
'എടാ, നമ്മൾക്ക് ലോട്ടറിയടിച്ചു. 22 മില്യൺ ഡോളർ'. കുക്ക് പറഞ്ഞു. 'അത് നീയെടുത്ത ടിക്കറ്റിനല്ലേ' എന്ന് ഫെന്നി ചോദിച്ചപ്പോൾ 18 വർഷം മുമ്പത്തെ വാക്ക് കുക്ക് ഓർമിപ്പിക്കുകയായിരുന്നു. ടിക്കറ്റ് സമർപ്പിക്കാനും ചെക്ക് സ്വീകരിക്കാനും ഇരുവരും ഒന്നിച്ചാണ് പോയത്. പണം എന്തു ചെയ്യുമെന്നതിനെ കുറിച്ച് ഇരുവരും ഒന്നും തീരുമാനിച്ചിട്ടില്ല.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.