News 18: അഴിമതിയടെ കാര്യത്തിൽ കേരളത്തിലെ സർക്കാർ പ്രതിരോധത്തിലാണ്. സി.പി.എം സ്വന്തം പ്രത്യയശാസ്ത്രത്തിൽ അഭിമാനിക്കുന്ന ഒരു പാർട്ടി ആയതിനാൽ ഇത്തരം ആരോപണങ്ങൾ, പ്രത്യേകിച്ചും സർക്കാരിലെയും പാർട്ടിയിലെയും ഉന്നതരായ രണ്ടു പേർക്കെതിരെ ഉയർന്നിരിക്കുന്നത് നിലപാടുകളിൽ കരിനിഴൽ വീഴ്ത്തുന്നതും പാർട്ടിക്ക് ഒരു നാണക്കേട് ഉണ്ടാക്കുന്നതുമല്ലേ.
സിതാറാം യെച്ചൂരി: ഒന്നാമതായി, ഞങ്ങൾ കേരളത്തിൽ മോശപ്പെട്ട അവസ്ഥയിലാണെന്ന് ഞാൻ കരുതുന്നില്ല. രണ്ടാമതായി, ആരോപണങ്ങൾ ആർക്കെതിരെ ഏത് സമയത്തും ഉന്നയിക്കനാകും എന്നതാണ്. ആരോപണങ്ങൾ അന്വേഷിക്കുന്നതു സംബന്ധിച്ച് നിങ്ങളുടെയോ സർക്കാരിന്റെയോ അല്ലെങ്കിൽ പാർട്ടിയുടെയോ മനോഭാവം എന്താണ് എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അദ്ദേഹം ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നതും ഐഎഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാരാണ് നിയമിക്കുന്നതെന്നും ഓർക്കണം. അവരെ സംസ്ഥാനത്താണ് നിയമിക്കുന്നതെങ്കിലും കേന്ദ്ര കേഡറിലും കേന്ദ്രത്തിന് കീഴിലുമാണ്. അപ്പോൾ എങ്ങനെയാണ് കേരള സർക്കാരിന് അതിൽ പങ്കുണ്ടെന്ന് പറയുന്നത്?
advertisement
ഇത്തരം ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ഇത് കള്ളക്കടത്തുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്ര വിഷയമാണെന്നും ഞങ്ങൾ പറഖഞ്ഞു. കേന്ദ്ര നിയമങ്ങൾക്ക് അനുസൃതമായി അന്വേഷണം വേണമെന്നാണ് ഓരോ ഘട്ടത്തിലും വ്യക്തവും കൃത്യവുമായി ഞങ്ങൾ ആവശ്യപ്പെട്ടത്. അന്വേഷണത്തിൽ ആര് കുറ്റക്കാരെന്നു കണ്ടെത്തിയാലും ശിക്ഷിക്കപ്പെടണം. ഇതിൽ എവിടെയാണ് ആരെയെങ്കിലും സംരക്ഷിച്ചെന്നും പ്രതിരോധത്തിയി എന്നുമുള്ള പ്രശ്നം വരുന്നത്? ശരിയായി അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്.
Also Read അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി; വൻതോതിൽ കള്ളപ്പണം അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് ഇഡി
News 18: നിങ്ങൾ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുമ്പോഴും, രാഷ്ട്രീയം എന്നതു തന്നെ ഒരു കാഴ്ചപ്പാടാണ് എന്നിരിക്കെ നിങ്ങളുടെ ധാരണയെയെങ്കിലും ബാധിക്കുന്നില്ലേ? ഇത് ധാർമ്മികതയ്ക്ക് ഏറ്റ പ്രഹരമല്ലേ?
സിതാറാം യെച്ചൂരി: നിങ്ങൾ കണ്ടത്, മാധ്യമങ്ങളുടെ മാത്രം കാഴ്ചപ്പാടാണ് പക്ഷെ ജനങ്ങൾ കാര്യങ്ങളെ കാണുന്നത് മറ്റൊരുതരത്തിലാണ്. ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം മാധ്യമങ്ങൾ ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധാരണ സൃഷ്ടിക്കരുത്. പല സംഭവങ്ങളിലും അങ്ങനെ ഉണ്ടായിട്ടുണ്ട്. ഒരു നടന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകൾ എന്തൊക്കെ ആയിരുന്നു? യാഥാർഥ്യത്തിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെ വാർത്തകളാണ് മാധ്യമങ്ങൾ സൃഷ്ടിച്ചത്? ആരാണ് ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ചത്? അതുകൊണ്ട് നിങ്ങൾ കേരളത്തിലെ ജനങ്ങളെ സമീപിച്ചാൽ മതി, അവർ യഥാർഥത്തിൽ എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാൻ.
News 18: പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ അറസ്റ്റിലായതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?
സിതാറാം യെച്ചൂരി: ഒന്നാമതായി സംസ്ഥാന സെക്രട്ടറിയുടെ മകൻ പാർട്ടി അംഗമല്ല. രണ്ടാമതായി സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞു, അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടണമെന്ന്. ആരോപണ വിധേയർക്ക് ഒരു സംരക്ഷണവും നൽകില്ലെന്ന് നിലപാടി പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.
Also Read എൻഫോഴ്സ്മെന്റ് കേസിൽ എം. ശിവശങ്കർ അഞ്ചാം പ്രതി; കസ്റ്റഡിയിൽ വിട്ടു
News 18: കേരളത്തിൽ നിർണായക തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇത്തരം ആരോപണങ്ങളെ എങ്ങനെ നോക്കി കാണുന്നു? നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു അന്വേഷണവും നടത്തേണ്ടതില്ലെന്നും ഇത്തരമൊരു പ്രവൃത്തിയിൽ സംസ്ഥാന കമ്മിറ്റിയിലോ സർക്കാരിലോ നിങ്ങൾ ഒരു സമ്മർദ്ദവും ചെലുത്തേണ്ടതില്ലെന്നുമാണോ? എന്തുകൊണ്ടാണ് ഇത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നത്?
സിതാറാം യെച്ചൂരി: തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇത്തരം ആരോപണങ്ങളും ഉയർന്നുവരും. ഇത്തരം ആരോപണങ്ങളെ നിങ്ങൾ എങ്ങനെ നേരിടും? ഞങ്ങൾ പറഞ്ഞല്ലോ അന്വേഷിച്ച് 'അന്വേഷിക്കുക, കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കുമെന്ന്. ആരെയും സംരക്ഷിക്കില്ല.
News 18: അന്വേഷണത്തിൽ സംസ്ഥാന സെക്രട്ടറിക്കും പങ്കുണ്ടെന്നു തെളിഞ്ഞാൽ?
സിതാറാം യെച്ചൂരി: അപ്പോൾ നമ്മൾ തമ്മിൽ കാണും. എന്തും വരട്ടെ. പക്ഷെ അത് ചോദ്യത്തിനും അപ്പുറമാണ്. മകൻ പ്രായപൂർത്തിയായ വ്യക്തിയും സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ആളാണെന്നും പാർട്ടിയുമായി ബന്ധപ്പെട്ട് ഒന്നും ചെയ്തിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മകന്റെ കാര്യത്തിൽ പാർട്ടി മറുപടി പറയേണ്ടതില്ല. പിതാവിന്റെ കാര്യമാണെങ്കിൽ, ഞങ്ങൾ അന്വേഷിക്കും. കുറ്റക്കാരനെന്നു കണ്ടെത്തിയാൽ ശിക്ഷിക്കുകയും ചെയ്യും. അതാണ് ഞങ്ങളും ആരോപണങ്ങൾ ഉന്നയിക്കുന്നവും തമ്മിലുള്ള വ്യത്യാസം. ശരിയായ രീതിയിൽ അന്വേഷിച്ച് നടപടി എടുക്കണം എന്നല്ലേ ഞങ്ങൾ ആവശ്യപ്പെടുന്നത്.
News 18: ബംഗാളിൽ സഖ്യം, കേരളത്തിലാകട്ടെ കോൺഗ്രസ് കടുത്ത എതിരാളികളും. ഈ രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഇതിനെ എങ്ങനെ ഉൾക്കൊള്ളും?
സിതാറാം യെച്ചൂരി: അത്തരമൊരു ആശയക്കുഴപ്പം ജനങ്ങൾക്കിടയിലുണ്ടെന്ന് ഞാൻ കരുതുന്നില്ല. നിലവിലെ യാഥാർഥ്യത്തെ അവർ അംഗീകരിക്കും. ഇത് ഇപ്പോൾ മാത്രം ഉണ്ടായതല്ല. നേരത്തെയും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. 2004 ൽ ബി.ജെ.പി സർക്കാരിനെതിരെ കോൺഗ്രസിന് പിന്തുണ നൽകിയിട്ടുണ്ട്. ഒരു മതേതര ബദൽ സർക്കാരിനു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 സീറ്റുകളിൽ 18 ലും വിജയിച്ചത് ഇടതുപക്ഷ സ്ഥാനാർത്ഥികളായിരുന്നു. ഇത് എന്താണ് കാണിക്കുന്നത്? ആളുകൾ പക്വതയുള്ളവരാണ്. നിലവിലുള്ള യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവർ തീരുമാനമെടുക്കുന്നത്.