Breaking| M Sivasankar| എൻഫോഴ്സ്മെന്റ് കേസിൽ എം. ശിവശങ്കർ അഞ്ചാം പ്രതി; കസ്റ്റഡിയിൽ വിട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
സ്വപ്ന സുരേഷ്, സരിത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കൊപ്പമാണ് അഞ്ചാമതായി ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാര എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരൻ അഞ്ചാം പ്രതി. ഇന്ന് കോടതി മുൻപാകെ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ശിവശങ്കറിനെ അഞ്ചാം പ്രതിയായി ചേർത്ത കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. ശിവശങ്കറിനെ കോടതി ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സ്വപ്ന സുരേഷ്, സരിത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കൊപ്പമാണ് അഞ്ചാമതായി ശിവശങ്കറിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read- എസ്എസ്എൽസി രണ്ടാം റാങ്ക്; ശിവശങ്കര്‍ ഐ എ എസ് എങ്ങനെയാണ് കേരളത്തിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥനായത്?
രാവിലെ 9 മുതൽ വൈകിട്ട് 6 മണിവരെ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാവൂ എന്നും കോടതി വ്യക്തമാക്കി. അതിനുശേഷം വിശ്രമം അനുവദിക്കണം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും രണ്ടരമണിക്കൂറിൽ കൂടുതൽ തുടർച്ചയായി ചോദ്യം ചെയ്യലിന് വിധേയനാകാൻ ബുദ്ധിമുട്ടുണ്ടെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. നടുവേദനയ്ക്ക് 14 ദിവസത്തെ ചികിത്സയിലായിരുന്നു താൻ. ഒൻപത് ദിവസമായപ്പോഴായിരുന്നു അറസ്റ്റ്. കടുത്ത നടുവേദനയുണ്ടെന്നും വൈദ്യസഹായം വേണമെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.
advertisement
Also Read- 'ശിവശങ്കറിന്റെ അറസ്റ്റ്: കുറ്റം കേരള സർക്കാരിന്റെയല്ല; മസൂറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേത്' സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസ്
കസ്റ്റഡി കാലത്ത് ആവശ്യമെങ്കിൽ ശിവശങ്കറിന് ആയുർവേദ ചികിത്സ നൽകണമെന്ന് കോടതി വ്യക്തമാക്കി. ഇത് ചോദ്യം ചെയ്യൽ തടസപ്പെടാതെ വൈകിട്ട് 6ന് ശേഷം ആകാം. ഡോക്ടറുടെ അടുത്ത് ശിവശങ്കറിനെ കൊണ്ടു പോകണം. അടുത്ത ബന്ധുക്കളെയും അഭിഭാഷകനെയും കാണാൻ അനുവദിക്കണം. ഭാര്യ ഡോ.ഗീത, സഹോദരൻ നാരായണൻ, അനന്തരവൻ അനന്തകൃഷ്ണൻ എന്നിവരെ കാണാൻ അനുവദിക്കണം. മൂന്ന് മണിക്കൂറിൽ കൂടുതൽ ചോദ്യം ചെയ്താൽ ഒരു മണിക്കൂർ വിശ്രമം നൽകണമെന്നും കോടതി നിർദേശിച്ചു.
advertisement
എന്നാൽ, ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. സ്വർണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടെന്ന് ശിവശങ്കർ സമ്മതിച്ചെന്ന് ഇഡി അറസ്റ്റ് ഓർഡറിൽ വ്യക്തമാക്കിയിരുന്നു. ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതായും, ചാർട്ടേഡ് അക്കൗണ്ടിനെ മുൻനിർത്തിയായിരുന്നു ഇടപെടലുകളെന്നും ഇഡി പറയുന്നു.
Location :
First Published :
October 29, 2020 11:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Breaking| M Sivasankar| എൻഫോഴ്സ്മെന്റ് കേസിൽ എം. ശിവശങ്കർ അഞ്ചാം പ്രതി; കസ്റ്റഡിയിൽ വിട്ടു