നവംബർ 10 വൈകിട്ട് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഇതുവരെ 12 പേരാണ് കൊല്ലപ്പെട്ടത്. ഇരുപത്തിയെട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടർന്ന് ജിഹാദി പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു ഡോക്ടര്‍ എങ്ങനെയാണ് സ്‌ഫോടനം നടത്തിയതെന്നും ഗൂഢാലോചനയ്ക്ക് പിന്നിലെ വ്യക്തിയാരെന്നും തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവന്നു.
പാക് പിന്തുണയോടെയുള്ള ഭീകരതയുടെ നിരന്തരമായ ഭീഷണി ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നു. ചാവേര്‍ ആക്രമണം നടത്തിയ ഡോ. ഉമര്‍ ഉന്‍ നബിയ്ക്ക് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നും കണ്ടെത്തി.
advertisement
ഇതും വായിക്കുക: Exclusive | ചെങ്കോട്ട സ്ഫോടനം; അന്വേഷണം പോസ്റ്ററില്‍ നിന്ന് പിസ്റ്റളിലേക്ക്
ഡോ. ഉമറിന്റെ ഫിയാദീന്‍(ചാവേര്‍) ആക്രമണം
സ്‌ഫോടനത്തില്‍ ശരീരം ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയ ഡോ. ഉമര്‍ മുഹമ്മദാണ് ചാവേര്‍ ആക്രമണം നടത്തിയതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ ഇതുവരെയുള്ള കണ്ടത്തല്‍. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച ഹ്യൂണ്ടായ് i20 കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിക്കാണ് ഇയാള്‍ കാറുമായി ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പുറപ്പെട്ടത്. കാര്‍ കടന്നുപോയ വഴിയിലെ സിസിടിവി കാമറകളില്‍ ഇത് പതിഞ്ഞിട്ടുണ്ട്.
ഡോ.ഉമര്‍ ഓടിച്ചിരുന്ന i20 കാര്‍ തിങ്കളാഴ്ച രാവിലെ 8.13ന് ബദര്‍പൂര്‍ ടോള്‍ പ്ലാസ വഴി ഡല്‍ഹിയിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തി. രാവിലെ 8.20ന് ഓഖ്‌ല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു പെട്രള്‍ പമ്പില്‍ കാര്‍ കണ്ടെത്തി. പിന്നീട് ഉച്ചകഴിഞ്ഞ് 3.19ന് കാര്‍ ചെങ്കോട്ടയ്ക്ക് സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലെത്തി.
ഇതും വായിക്കുക: Exclusive | ചെങ്കോട്ട സ്ഫോടനം; സ്‌ഫോടക വസ്തുക്കളുടെ ശേഖരവും അറസ്റ്റ് പരമ്പരയും
ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം സ്‌ഫോടനം നടത്താനുള്ള തീരുമാനം മനഃപൂര്‍വമായിരുന്നുവെന്ന് കരുതുന്നു. രണ്ട് കാരണങ്ങളാണ് ഇതിനുള്ളത്. ഒന്ന് ചെങ്കോട്ടയ്ക്ക് ചരിത്രപരമായ പ്രധാന്യമുണ്ട്. ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാറുണ്ട്. ഇവിടെ സ്‌ഫോടനം നടത്തിയതിലൂടെ ഭീകരര്‍ ഭീകരര്‍ ഒരു പ്രധാനപ്പെട്ട അപകടകരമായ സന്ദേശം നല്‍കുകയായിരുന്നു. രണ്ടാമത്തേത് ഈ പ്രദേശം വളരെ തിരക്കേറിയതാണ് എന്നതാണ്.
സ്‌ഫോടക വസ്തുക്കളും ഗൂഢാലോചനയും
അമോണിയം നൈട്രേറ്റ് ഫ്യുവല്‍ ഓയില്‍(എഎന്‍എഫ്ഒ) ആണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. എളുപ്പത്തില്‍ ലഭ്യമായ യൂറിയ ഇന്ധന എണ്ണയുമായി കലര്‍ത്തി ഈ തരത്തിലുള്ള സ്‌ഫോടക വസ്തു തയ്യാറാക്കാന്‍ എളുപ്പമാണ്. ആര്‍ഡിഎക്‌സ് സ്വന്തമാക്കാന്‍ പ്രയാസമായതിനാലും അതിന്റെ തുടക്കം കണ്ടെത്തുന്നത് എളുപ്പമായതിനാലും തീവ്രവാദികള്‍ ഇന്ന് അത് ഉപയോഗിക്കുന്നത് പൊതുവെ ഒഴിവാക്കുന്നു.
മറ്റൊരു ഡോക്ടറായ മുസമ്മലില്‍ നിന്നാണ് ഡോ. ഉമറിനെക്കുറിച്ച് ജമ്മു കശ്മീര്‍ പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. പോലീസിന്റെ ദീർഘനേരത്തെ ചോദ്യം ചെയ്യലിന് പിന്നാലെ തന്റെ കൂട്ടാളികളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ഒരു വലിയ ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ പോലീസിന് വെളിപ്പെടുത്തി. 1989 ഫെബ്രുവരി 24ന് ജനിച്ച ഡോ. ഉമര്‍ ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ഇവിടെ നിന്നാണ് മുസമ്മിലുമായി സൗഹൃദത്തിലായത്.
ഇതും വായിക്കുക: Exclusive | ചെങ്കോട്ട സ്ഫോടനം; ചാവേറാക്രമണമോ, പരിഭ്രാന്തിയിൽ പൊട്ടിത്തെറിച്ചതോ?
2017ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അവിടെ റസിഡന്റ് ഡോക്ടര്‍മാരായി ജോലി ചെയ്തു. രണ്ട് വര്‍ഷം മുമ്പ് അവര്‍ ഫരീദാബാദിലെ അല്‍ ഫലാഹ് യൂണിവേഴ്‌സിറഅറി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരായി ജോലിക്ക് കയറി.
പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഇവര്‍ രാജ്യമെമ്പാടും ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെന്നും അതിനുവേണ്ടി വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും നിലവിലെ അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഡോ. മുസമ്മിലിനെയും അയാളുടെ നിരവധി കൂട്ടാളികളെയും അന്വേഷണ ഉദ്യോഗസ്ഥർ ഒന്നിന് പുറകെ ഒന്നായി പിടികൂടിയതിന് ശേഷം പോലീസ് എത്തുന്നതിന് മുമ്പ് ദൗത്യം വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെങ്കോട്ടയ്ക്ക് സമീപം ഡോ. ഉമര്‍ തിരക്കിട്ട് ചാവേര്‍ ആക്രമണം നടത്തിയത്.
(തുടരും)
