ഫരീദാബാദിൽ ജമ്മു കശ്മീർ പോലീസ് നടത്തിയ റെയ്ഡിൽ ഡോക്ടർമാരുടെ പക്കൽ നിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൻതോതിൽ ഇതുവരെ എല്ലാ ഒളിത്താവളങ്ങളിലും നടത്തിയ റെയ്ഡുകളില്‍ ജമ്മു കശ്മീര്‍ പോലീസിന് രണ്ട് എകെ സീരീസ് റൈഫിളുകള്‍, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ഒരു ബെറെറ്റ പിസ്റ്റള്‍, ഏകദേശം 2900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ എന്നിവയാണ് ലഭിച്ചത്.
ഡോ. ആദില്‍, ഡോ. മുസമ്മില്‍, ഡോ. ഷഹീന്‍ ഷാഹിദ് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോള്‍, വന്‍തോതിലുള്ള ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ അവരുടെ പാകിസ്ഥാനിലെ നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയതായി ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചു.
advertisement
ഇതും വായിക്കുക: Exclusive | ചെങ്കോട്ടയില്‍ സ്ഫോടനം നടത്താനുള്ള ഗൂഢാലോചന; ഭീകരതയുടെയും ചതിയുടെയും കഥ
ഈ ചോദ്യം ചെയ്യലിലൂടെയാണ് മുസമ്മിലിനൊപ്പം ശ്രീനഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പഠിച്ചതും ഭീകര ഗൂഢാലോചനയില്‍ സജീവമായി പങ്കെടുത്തതുമായ ഡോ. ഉമറിനെക്കുറിച്ച് പോലീസ് മനസ്സിലാക്കിയത്. ഡോ. ഉമറിനെ പിടികൂടാന്‍ ജമ്മു കശ്മീര്‍ പോലീസ് അല്‍-ഫലാഹ് സര്‍വകലാശാലയിലേക്ക് എത്തി. എന്നാല്‍, തന്റെ നിരവധി കൂട്ടാളികള്‍ പിടിക്കപ്പെട്ടതായും തന്റെ അറസ്റ്റ് ആസന്നമാണെന്നും ഉമറിന് മനസ്സിലാക്കി.
ഇതും വായിക്കുക: Exclusive | ചെങ്കോട്ട സ്ഫോടനം; അന്വേഷണം പോസ്റ്ററില്‍ നിന്ന് പിസ്റ്റളിലേക്ക്
തുടര്‍ന്ന് ചെങ്കോട്ടയ്ക്ക് സമീപം ഫിദായീന്‍ (ചാവേര്‍) ആക്രമണം നടത്താന്‍ ഡോ. ഉമര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് പലപ്പോഴും സംസാരിക്കുന്ന സ്ഥലമാണ് ചെങ്കോട്ട. ആക്രമണത്തിനായി അയാള്‍ ഉപയോഗിച്ചത് 2014 മോഡല്‍ HR 26 CE 7674 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള i20 കാറാണ്. ഡോ. ഉമറിന്റെ വീടിനടുത്തുള്ള പുല്‍വാമയിലെ ശംബുര ഗ്രാമത്തില്‍ നിന്നുള്ള ഇല്യാസ് അമീറാണ് കാറിന്റെ ഉടമസ്ഥാവകാശം. എന്നാല്‍ പല കൈകളിലൂടെ മറിഞ്ഞാണ് കാര്‍ ഉമറിന്റെ കൈവശമെത്തിയത്. ബാങ്ക് എടിഎം ഗാര്‍ഡായ ആമിര്‍ കാര്‍ തന്റെ സുഹൃത്ത് താരിഖ് അഹമ്മദ് ദാറിന് കൈമാറി. ഇയാളാണ് കാര്‍ ഡോ. ഉമറിന് കൈമാറിയത്.
ഇതും വായിക്കുക: Exclusive | ചെങ്കോട്ട സ്ഫോടനം; സ്‌ഫോടക വസ്തുക്കളുടെ ശേഖരവും അറസ്റ്റ് പരമ്പരയും
ദാരിദ്ര്യവും മികച്ച വിദ്യാഭ്യാസം ലഭിക്കാത്തതുമാണ് ജമ്മു കശ്മീരിൽ മുസ്ലീം യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതെന്ന് പലപ്പോഴും വാദിക്കപ്പെട്ടിരുന്നു. എന്നാല്‍ പുതിയ സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെല്ലാം ഉന്നതവിദ്യാഭ്യാസമുള്ളവരും സമ്പന്നരുമാണെന്നതാണ് ശ്രദ്ധേയം. കൂടാതെ അവരെല്ലാവരും ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍ ഭീകരവാദ പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന അവര്‍ നിരപരാധികളെ കൊല്ലാനാണ് ലക്ഷ്യമിട്ടത് എന്നത് ഞെട്ടലുളവാക്കുന്നു.
ഇവരെ പിടികൂടിയില്ലായിരുന്നുവെങ്കില്‍ രാജ്യം വലിയൊരു ഭീകരാക്രമണം നേരിടേണ്ടി വരികയും നിരപരാധികളായ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ നിര്‍ദേശപ്രകാരം നടത്തുന്ന ഭീകരാക്രമണത്തിന്റെ ഫലം എന്താണെന്ന് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായേനെ.
(അവസാനിച്ചു)
