”ആഫ്രിക്കൻ യൂണിയന്‍ രാജ്യങ്ങൾ പോലുള്ള ജി 20 യിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങള്‍ ഉൾപ്പെടെ വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങളും ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുന്നു,” അദ്ദേഹം പറഞ്ഞു. “കൂടാതെ, ജി 20 യുടെ ചരിത്രത്തിൽ ആദ്യമായി, അധ്യക്ഷ പദവി ഇന്തോനേഷ്യ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ വികസ്വര രാജ്യങ്ങളിലേക്ക് എത്തിയത്.. ആഗോള ഭൗമരാഷ്ട്രീയം മൂലം പിരിമുറുക്കങ്ങൾ വർദ്ധിക്കുന്ന ഒരു നിർണായക സമയത്ത് വികസ്വര ലോകത്തിന്റെ ശബ്ദം വർദ്ധിപ്പിക്കാൻ ഇതുവഴി സാധിക്കും” – മോദി പറഞ്ഞു.
advertisement
”സബ്കാ സാത്ത്, സബ്കാ വികാസം, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്” എന്ന സമീപനമാണ് ഇന്ത്യ കഴിഞ്ഞ 9 വർഷമായി പിന്തുടരുന്നത്. നമ്മുടെ ആഗോള ബന്ധങ്ങളിൽ പിന്തുടരുന്ന നയവും ഇതുതന്നെയാണ്. ജി20 ഉച്ചകോടിക്കുള്ള അജണ്ടയ്ക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. കാരണം ആഗോള വിഷയങ്ങൾക്ക് പരിഹാരം കാണാൻ കാര്യക്ഷമവും ഫലപ്രദവുമായ നിലപാടാകും നമ്മള്‍ സ്വീകരിക്കുക എന്ന് എല്ലാവർക്കും അറിയാം.
പ്രധാനമന്ത്രിയുമായുള്ള അഭിമുഖം ഇംഗ്ലീഷിൽ വായിക്കാം
”വിവിധ മേഖലകളിലെ 140 കോടി വരുന്ന ഇന്ത്യക്കാരുടെ പ്രയത്നങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയെ തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെയാണ് ആഗോള നേതാക്കള്‍ കാണുന്നത്. ആഗോളതലത്തിലെ ഭാവിനിർണയത്തിൽ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് അവർ മനസ്സിലാക്കുന്നുണ്ട്. ജി 20 യിൽ നമുക്ക് ലഭിച്ച പിന്തുണയിലും ഇതാണ് കാണാനാകുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം നാളെ രാവിലെ 7.30ന് മണികൺട്രോൾ ഡോട്ട് കോമിൽ കാണാം