ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ വിജയമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഇൻഡി സഖ്യം വൻവിജയം നേടുമ്പോഴും ഇവിടങ്ങളില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്നും ഫലം വ്യക്തമാക്കുന്നു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ന്യൂസ് 18- പോള്‍ഹബ്ബ് എക്സിറ്റ് പോൾ 2024 ഫലം. യുഡിഎഫ് 15 മുതൽ 18വരെ സീറ്റുകൾ നേടുമെന്നും എൽഡിഎഫ് 2 മുതൽ 5 വരെ സീറ്റുകൾ നേടും. ബിജെപി 1 മുതൽ 3 സീറ്റുകൾ വരെ നേടാമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.
advertisement
തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെയും സിപിഎമ്മും ഉള്‍പ്പെടുന്ന ഇൻഡി സഖ്യം ആകെയുള്ള 39 സീറ്റിൽ 36 മുതല്‍ 39 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. എൻഡിഎ സഖ്യം 1 മുതൽ 3 സീറ്റുകൾ വരെ നേടാമെന്നും എഐഡിഎംകെ സഖ്യം 2 സീറ്റുവരെ നേടാമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.
കർണാടകത്തിൽ ആകെയുള്ള 28 സീറ്റുകളിൽ ബിജെപി 23 മുതൽ 26 സീറ്റുകൾ വരെ നേടാമെന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ. സംസ്ഥാനത്തെ ഭരണകക്ഷി പാർട്ടിയായ കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡി സഖ്യം 3 മുതൽ 7 വരെ സീറ്റുകളിൽ വിജയിക്കാമെന്നും ന്യൂസ് 18 പോൾ ഹബ്ബ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ഏപ്രിൽ 26നും മെയ് 7നുമായി രണ്ട് ഘട്ടങ്ങളിലായാണ് കർണാടകയിൽ വോട്ടെടുപ്പ് നടന്നത്.
മറ്റു സംസ്ഥാനങ്ങളിലെ പ്രവചനം
ജാർഖണ്ഡിലെ 14 സീറ്റുകളില്‍ എൻഡിഎ 9-12, ഇൻഡി സഖ്യം 2-5
ബിഹാറിലെ 40 സീറ്റുകളിൽ എൻഡിഎ 31-34, ഇൻഡി സഖ്യം 6-9
ഛത്തീസ്ഗഡിലെ 11 സീറ്റുകളിൽ എൻഡിഎ 9-11, കോൺഗ്രസ് 0-2
മധ്യപ്രദേശിലെ 29 സീറ്റുകളിൽ ബിജെപി 26-29, ഇൻഡി സഖ്യം 0-3
ബംഗാളിലെ 42 സീറ്റുകളിൽ ടിഎംസി 18-21, ബിജെപി 21-24
മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ എൻഡിഎ 32-35, ഇൻഡി സഖ്യം 15-18
ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിൽ എൻഡിഎ 19-22, വൈഎസ്ആർസിപി 5-8
ഡൽഹിയിലെ 7 സീറ്റുകളിൽ ബിജെപി 5-7, ഇൻഡി സഖ്യം 0-2
ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ എൻഡിഎ 68-71, ഇൻഡി സഖ്യം 9-12
ഗുജറാത്തിലെ 26 സീറ്റുകളും ബിജെപിക്ക്
തെലങ്കാനയിലെ 17 സീറ്റുകളില്‍ ബിആർഎസ് 2-5, ബിജെപി 7-10, കോണ്‍ഗ്രസ് 5-8, മറ്റുള്ളവർ 0-1
രാജസ്ഥാനിലെ 25 സീറ്റുകളില്‍ എൻഡിഎ 18-23, ഇൻഡി സഖ്യം 2-7