ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.''ഇന്ത്യയിലെ തെരഞ്ഞുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്ന് യുഎന്‍ എന്നോട് പറയണ്ട. എനിക്ക് ഇന്ത്യയിലെ ജനങ്ങളുണ്ട്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നകാര്യം ഇന്ത്യയിലെ ജനങ്ങള്‍ ഉറപ്പുവരുത്തും. അതോര്‍ത്ത് ഭയം വേണ്ട,'' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജയശങ്കർ പറഞ്ഞു.
വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ നടക്കുന്ന 'രാഷ്ട്രീയ അരക്ഷിതാവസ്ഥ'യെക്കുറിച്ച് സ്‌റ്റെഫാന്‍ ഡുജാറിക്കിനോട് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന്റെയും പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന്റെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം. തെരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഡുജാറിക് പറഞ്ഞു.
advertisement
