ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലി എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “ബംഗാളിന്റെ മണ്ണിൽ അന്ധകാരത്തിന്റെ അവസാനമായി,വീണ്ടും ഉദിച്ചുയരുക തന്നെ ചെയ്യും. ചെങ്കൊടി പ്രസ്ഥാനം. കരുത്തോടെ കൂടുതൽ കരുത്തോടെ ഒരു യുവത ബംഗാളിൽ പോരാട്ടത്തിന്റെ പുത്തൻ അധ്യായങ്ങൾ എഴുതി ചേർക്കുകയാണ്” എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.
വൈറൽ വീഡിയോ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. അതിൽ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ കൂടുതൽ ക്ലാരിറ്റിയുള്ള സമാനായ ഒരു വീഡിയോ എസ്കെ വീഡിയോ എന്ന യൂട്യൂബ് ചാനലിൽ 2024 മേയ് 12ൽ ഷെയർ ചെയ്തത് കണ്ടെത്തി. “ഖമ്മം സിപിഐ (എംഎൽ) മാസ് ലൈൻ റാലി” എന്ന തെലുങ്കിൽ ഉള്ള തലകെട്ടോടെയാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.
advertisement
വൈറലായിരുക്കുന്ന വിഡിയോയിലേത് പോലെ, ഈ വിഡിയോയിലും സമീപത്തുള്ള കെട്ടിടത്തിൽ ഒരു നീല ബോർഡ് കണ്ടു
കൂടുതൽ ക്ലാരിറ്റിയുള്ള യൂട്യൂബ് വിഡിയോയിൽ ദൃശ്യങ്ങൾ ഞങ്ങൾ ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ കോപ്പി ചെയ്ത് എടുത്ത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. Dr. Samineni എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത് എന്ന് മനസ്സിലായി. ഈ വാക്ക് ഉപയോഗിച്ച് ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോൾ, ഇതേ ബോർഡ് തെലുങ്കാനയിലെ ഖമ്മമിൽ കണ്ടെത്തി.
യൂട്യൂബ് വീഡിയോയുടെ വിവരണത്തോടൊപ്പമുള്ള ഖമ്മം സിപിഐ (എംഎൽ) മാസ് ലൈൻ റാലി എന്നീ വാക്കുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, മാർച്ച് ആറാം തീയതിയിലെ തെലങ്കാന ടുഡേ വെബ്‌സൈറ്റിലെ ഒരു വാർത്ത കിട്ടി.
Courtesy: Google Map
“മാർച്ച് 5 ന് ഖമ്മം നഗരത്തിൽ സമാപിച്ച ത്രിദിന ഐക്യ സമ്മേളനത്തിൽ മൂന്ന് വിപ്ലവ സംഘടനകളായ CPI (ML) പ്രജാ പാണ്ഡ, CPI (ML) Revolutionary Initiative, PCC CPI (ML) എന്നിവ ലയിച്ചു CPI (ML) മാസ്സ് ലൈനിൽ എന്ന ഒരു പുതിയ പാർട്ടിയ്ക്ക് രൂപം നൽകി,” എന്നാണ് വാർത്ത. കോമ്രേഡ് എന്ന ഫേസ്ബുക്ക് പേജിൽ 2025 മാർച്ച് 3ന് ഈ സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ റാലിയുടേത് എന്ന പേരിൽ വൈറൽ ദൃശ്യങ്ങളോട് സാമ്യമുള്ള ദൃശ്യങ്ങൾ ഉള്ള ഒരു വീഡിയോ ചേർത്തിട്ടുണ്ട്.
ഈ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ റാലിയുടേതാണോ വൈറൽ വീഡിയോ എന്ന് തീർച്ചയില്ല. എന്നാൽ ഖമ്മമിൽ നടന്ന വൈറൽ വീഡിയോയിൽ എന്ന് വ്യക്തമായി.
തെലുങ്കാനയിലെ ഖമ്മമിൽ നടന്ന റാലിയുടെ വീഡിയോ ആണ്, ബംഗാളിൽ ഇടതുപക്ഷം നടത്തിയ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് എന്ന് ന്യൂസ് ചെക്കറിന്റെ അന്വേഷണത്തിൽ വ്യക്തമായി.