“ഈ കമ്പനികൾ ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യമിട്ടാണ് ഈ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നത്, ഈ സർട്ടിഫിക്കറ്റുകളില്ലാതെ ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറയ്ക്കുന്ന ക്രിമിനൽ നടപടിയാണ് ചെയ്യുന്നത്. ഈ പ്രവർത്തനങ്ങളിൽ നിന്നുള്ള അനുചിതമായ നേട്ടങ്ങൾ സാമൂഹിക വിരുദ്ധർക്കും ദേശവിരുദ്ധർക്കും കൈമാറുന്നുവെന്ന് സംശയിക്കുന്നു…”- പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.
“സൗന്ദര്യ വർദ്ധക ഉൽപന്നങ്ങളായ എണ്ണ, സോപ്പുകൾ, ടൂത്ത് പേസ്റ്റ് തുടങ്ങിയ സസ്യാഹാര ഉൽപ്പന്നങ്ങൾക്ക് പോലും ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നു. ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഈ കമ്പനികൾ നൽകുന്ന ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഒരു സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത് മറ്റ് സമുദായങ്ങളുടെ ബിസിനസുകൾക്ക് നഷ്ടമുണ്ടാക്കുന്നു…ഇത് ചെയ്യുന്നത് കേവലം സാമ്പത്തികവും ഭൗതികവുമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല, സമൂഹത്തിൽ സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാനും കൂടിയാണ്. രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പരാതിയിൽ പറയുന്നു.
advertisement
സെക്ഷൻ 120-ബി (ക്രിമിനൽ ഗൂഢാലോചന), 153-എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 298 (മതവികാരം വ്രണപ്പെടുത്താൻ ബോധപൂർവമായ ഉദ്ദേശ്യത്തോടെ വാക്കുകൾ പറയൽ മുതലായവ), 384 (കൊള്ളയടിക്കൽ), 420 (വഞ്ചന), ഇന്ത്യൻ ശിക്ഷാനിയമത്തിലെ 467 (വ്യാജരേഖ), 468 (വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജരേഖയും ഇലക്ട്രോണിക് രേഖയും ഉപയോഗിച്ച് യഥാർഥമാണെന്ന് തെറ്റിദ്ധരിപ്പിക്കുക), 505 (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന മൂന്ന് കമ്പനികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.