Also Read-അമ്മമാരുടെ ഫോൺ വിളി ശല്യമാണെന്ന് കരുതുന്നോ ? തുടർച്ചയായി മകനെ ഫോൺവിളിച്ച അമ്മ രക്ഷിച്ചത് 25 ജീവന്‍
കര്‍ഷകന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ഇയാളുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രദേശത്തെ ഇലക്ട്രിസിറ്റി ഓഫീസിലെത്തിയത് ചെറിയ സംഘർഷങ്ങൾക്കും വഴിവച്ചിരുന്നു. രാംജിലാലിന്‍റെ വീട്ടിൽ ബില്ലുമായെത്തിയ എസ്ഡിഒയ്ക്കും ജൂനിയർ എഞ്ചിനിയര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വരെ സംസ്കാര ചടങ്ങുകൾ നടത്തില്ലെന്നറിയിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. ബില്ലിലെ തുക കണ്ട് ഇത്രയും പണം അടയ്ക്കാൻ കഴിയില്ലെന്ന് രാംജി ലാൽ അപ്പോൾ തന്നെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇത് കേൾക്കാതെ ഉദ്യോഗസ്ഥരെ ഇയാളെ കുടുംബത്തിന്‍റെ മുന്നിൽ വച്ചു മർദ്ദിച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്.
advertisement
സ്ഥിതിഗതികൾ വഷളായതോടെ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. ആവശ്യമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം ഉചിതമായ നടപടി തന്നെയുണ്ടാകുമെന്ന് പൊലീസ് ഇവർക്ക് ഉറപ്പ് നൽകി. കറണ്ട് ബില്ലിൽ '1500' എന്നതിന് പകരം തെറ്റായി ' 1,50,000' എന്നാണ് എഴുതി വന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
ഇത്രയും തുക ബില്ല് വന്നതുമുതൽ രാംജി ലാൽ പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. എന്നാൽ ഒരു പ്രയോജനവും ഉണ്ടായില്ല. ഒടുവിൽ ഒരുഗതിയും ഇല്ലാതെ വന്നതോടെയാണ് സ്വയം അവസാനിപ്പിച്ചതെന്നും കുടുംബം പറയുന്നു. എന്നാൽ കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി തന്നെയുണ്ടാകുമെന്നാണ് എസ്ഡിഎം പങ്കജ് കുമാര്‍ അറിയിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
