കർഷകർ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ ചുവടെ:
1. മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം
2. എല്ലാ കാർഷികോൽപ്പന്നങ്ങൾക്കും ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില നിയമപരമായി ഉറപ്പാക്കണം
3. വൈക്കോൽ കത്തിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമായുളള ശിക്ഷാനടപടികളിൽ നിന്ന് കർഷകരെ ഒഴിവാക്കണം
4.. കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി 'വൈദ്യുതി ഭേദഗതി ബിൽ 2020' ൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം
advertisement
അതിനിടെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി, എൻ.ഡി.എ മുന്നണി വിട്ടു. 26 നകം കർഷക വിഷയം പരിഹരിച്ചില്ലെങ്കിൽ മുന്നണി വിടുന്നതിൽ തീരുമാനമെടുക്കുമെന്ന് ആർ.എൽ.പി മേധാവി ഹനുമൻ ബേനി വാൾ വ്യക്തമാക്കിയിരുന്നു. നേരത്തെ ശിരോമണി അകാലി ദൾ മുന്നണി വിട്ടിരുന്നു. പഞ്ചാബിലെ ബി.ജെ.പി. മുൻ എം.പി. ഹരീന്ദർ സിംഗ് ഖൽസ പാർട്ടിയിൽ നിന്നും രാജിവെച്ചു.
