മുപ്പത്തിയഞ്ചോളം നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്തിയിരുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് കര്‍ഷകരുടെ തീരുമാനം വീണ്ടും വ്യക്തമാക്കുന്നതായിരുന്നു ക്ഷണം നിരസിച്ച കർഷകരുടെ നിലപാടും. ഞങ്ങള്‍ക്കുള്ള ഭക്ഷണം ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നായിരുന്നു കര്‍ഷകരുടെ പ്രതികരണം.
Also Read 'ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കള്‍'; കർഷക പ്രതിഷേധത്തിനിടെ വിവാദ പരാമർശവുമായി കൃഷി മന്ത്രി
വിഗ്യാന്‍ ഭവനില്‍ 12.30 ഓടെയാണ് ചര്‍ച്ച ആരംഭിച്ചത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
advertisement
താങ്ങുവില എടുത്തുകളയുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കാമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശവും കര്‍ഷക സംഘടനകള്‍ തള്ളിയിട്ടുണ്ട്. നിയമം പിന്‍വലിച്ച് താങ്ങുവില ഉള്‍പ്പടെയുള്ളവയില്‍ പുതിയ നിയമഭേദഗതി കൊണ്ടുവരിക എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകസംഘടനകള്‍.