നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കള്‍'; കർഷക പ്രതിഷേധത്തിനിടെ വിവാദ പരാമർശവുമായി കൃഷി മന്ത്രി

  'ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കള്‍'; കർഷക പ്രതിഷേധത്തിനിടെ വിവാദ പരാമർശവുമായി കൃഷി മന്ത്രി

  മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചു കോൺഗ്രസ് രംഗത്ത്

  Karnataka Agriculture Minister

  Karnataka Agriculture Minister

  • Last Updated :
  • Share this:
   ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളാണെന്ന വിവാദ പരാമർശവുമായി കർണാടക കൃഷി മന്ത്രി ബി സി പാട്ടീൽ പറഞ്ഞു. കാർഷിക ബിസിനസ്സ് എത്ര ലാഭകരമാണെന്ന് പൊന്നമ്പേട്ടയിലെ മുള കർഷകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി. എന്നാൽ ചില ഭീരുക്കൾ അത് മനസിലാക്കാതെ ആത്മഹത്യ ചെയ്യുകയാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

   ആത്മഹത്യ ചെയ്യുന്ന കർഷകർ ഭീരുക്കളാണ്. ഭാര്യയെയും മക്കളെയും പരിപാലിക്കാൻ കഴിയാത്ത ഒരു ഭീരു മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. ഒരിക്കൽ വീണുപോയാൽ അതിൽനിന്ന് നീന്തുകയും ജയിക്കുകയും വേണം, ”പാട്ടീൽ കർണാടകയിലെ കൊഡാഗു ജില്ലയിലെ പൊന്നമ്പേട്ടയിലെ കർഷകരെ അഭിസംബോധന ചെയ്തു പറഞ്ഞു.

   Also Read ഏഴുവയസുകാരി ഓർഡർ ചെയ്ത ഭക്ഷണം എത്തിയത് 42 തവണ; ആപ്പിന്‍റെ തകരാറെന്ന് വിശദീകരണം

   മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചു കോൺഗ്രസ് രംഗത്ത് എത്തി. കാർഷിക സമൂഹത്തോട് മന്ത്രി അനാദരവ് കാണിച്ചു. മന്ത്രി കർഷകരോട് ക്ഷമ ചോദിക്കണമെന്ന് കർണാടകയിലെ കോൺഗ്രസ് വക്താവ് വി എസ് ഉഗ്രപ്പ പറഞ്ഞു.

   കർഷകർ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കണ്ടെത്താനാണ് മന്ത്രി ശ്രമിക്കേണ്ടത്. ഒരു കർഷകനും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങി നിരവധി കാരണങ്ങളുണ്ട്, അവ ഇതുവരെ മനസിലാക്കി പരിഹരിക്കപ്പെട്ടിട്ടില്ല. പ്രശ്നത്തിന്റെ കാര്യം മനസിലാക്കുന്നതിനു പകരം മന്ത്രി നിരുത്തരവാദപരമായ പ്രസ്താവനയാണ് നൽകുന്നതെന്നും ഉഗ്രപ്പ പറഞ്ഞു.
   Published by:user_49
   First published:
   )}