ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത്. സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുശീൽ ദാസിനെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കാണാതായത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പോലീസ് സീനിയർ സൂപ്രണ്ടന്റ് റാം ഗോപാൽ ഗാർഗ് പറഞ്ഞു.
advertisement
" ക്യാഷ് കൊറിയർ" എന്ന് ആരോപിക്കപ്പെടുന്ന അസിം ദാസിനെയും കോൺസ്റ്റബിളായ ഭീം സിംഗ് യാദവിനെയും നവംബർ 3 നാണ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢിലെ മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ഭാഗലിന് മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ ഇതുവരെ 508 കോടി രൂപ നൽകിയെന്നുള്ള വാർത്ത ഇഡി മുൻപ് പുറത്ത് വിട്ടിരുന്നു. ഭാഗൽ ഈ ആരോപണം തള്ളിക്കളയുകയും പിന്നിൽ ബിജെപിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് ചിലവുകൾക്കായി പണം ഭാഗലിന് കൈമാറാൻ വേണ്ടി യുഎഇ(UAE)യിലുള്ള മഹാദേവ് ആപ്പിന്റെ പ്രൊമോട്ടർമാർമാരാണ് തന്നെ അയച്ചത് എന്ന് അസിം ദാസ് മൊഴി നൽകിയിരുന്നതായി ഇഡി പറഞ്ഞിരുന്നു. ഇയാളിൽ നിന്നും 5.39 കോടി രൂപ കണ്ടെടുത്തതായും ഇഡി അറിയിച്ചിരുന്നു. നവംബർ 7 നും 17 നും നടന്ന ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇഡി ഈ വിവരം പുറത്ത് വിട്ടത്. എന്നാൽ, തന്നെ രാഷ്ട്രീയ നേട്ടങ്ങൾക്കായി കുടുക്കിയതാണെന്നും ഒരു രാഷ്ട്രീയക്കാർക്കും താൻ പണം നൽകിയിട്ടില്ല എന്നും പ്രത്യേക പിഎംഎൽഎ (PMLA - Prevention Of Money Laundering Act) കോടതിക്ക് മുന്നിൽ അസിം ദാസ് പറഞ്ഞു.