പരാതി പിൻവലിച്ചിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ വ്യാജമാണെന്നും പതിനേഴുകാരിയായ ഗുസ്തി താരത്തിന്റെ പിതാവ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നും താൻ അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീതിയിലേക്കു വേണ്ടിയുള്ള യാത്ര അങ്ങേയറ്റം ദുഷ്‌കരമാണെന്നും നിശ്ചയദാർഢ്യത്തെ ചോദ്യം ചെയ്യുന്ന ദിവസങ്ങൾ പലതും താനും മകളും പിന്നിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോരാട്ടം തുടരാനുള്ള ഊർജം തനിക്കുണ്ട്. അത് തുടരുകയാണ്. പക്ഷേ, എന്നുവരെ താനിത് തുടരും. നേരിട്ട അനുഭവങ്ങൾ തളർത്തിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് ഗുസ്തി താരങ്ങളാണ് പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ പോക്സോ അടക്കം ചുമത്തി രണ്ട് എഫ്ഐആറുകളാണ് ഡൽഹി പൊലീസ് സിംഗിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.