TRENDING:

കനത്ത മഴ: പൂനെയില്‍ മതിലിടിഞ്ഞ് വീണ് 15 മരണം; നിരവധി കാറുകള്‍ കുടുങ്ങിക്കിടക്കുന്നു

Last Updated:

ഒന്‍പത് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കനത്തമഴയില്‍ മതിലിടിഞ്ഞ് വീണ് പൂനെയില്‍ 15 പേര്‍ മരിച്ചു. കൊണ്ഡവാരയില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ മതിലിടിഞ്ഞ് വീണാണ് 15 പേര്‍ മരിച്ചത്. നിര്‍മാണത്തൊഴിലാളികള്‍ താമസിച്ചിരുന്ന കുടിലുകള്‍ക്ക് മേലെയാണ് മതിലിടിഞ്ഞ് വീണത്. നിരവധി കാറുകളും മതിലിനടയില്‍ കുടുങ്ങി കിടക്കുകയാണ്.
advertisement

കൊണ്ഡവാര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഒന്‍പത് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന വാഹനങ്ങളാണ് മതിലിനടിയില്‍പ്പെട്ടത്. വാഹനങ്ങള്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Also Read: പ്രശ്നമായത് 'സിറിയയോ കാത്തലിക്കോ'? കാത്തലിക് സിറിയൻ ബാങ്ക് പുതിയ പേരിൽ

കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുനെയില്‍ കനത്ത മഴ തുടരുകയാണ്. ദുരന്ത നിവാരണ സേനയും അഗ്നി രക്ഷാ സേനയും തിരച്ചില്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്.

advertisement

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
കനത്ത മഴ: പൂനെയില്‍ മതിലിടിഞ്ഞ് വീണ് 15 മരണം; നിരവധി കാറുകള്‍ കുടുങ്ങിക്കിടക്കുന്നു