പ്രശ്നമായത് 'സിറിയയോ കാത്തലിക്കോ'? കാത്തലിക് സിറിയൻ ബാങ്ക് പുതിയ പേരിൽ

Last Updated:

സിറിയൻ എന്ന വാക്കുള്ളതിനാൽ ബാങ്കിലെ എല്ലാ ഇടപാടുകളും വിദേശബാങ്കുകൾ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു.

കൊച്ചി: കാത്തലിക് സിറിയൻ ബാങ്ക് ഇനി മുതൽ സിഎസ്ബി ബാങ്ക് ലിമിറ്റഡ്. പ്രാഥമിക ഓഹരി വിൽപനയ്ക്ക് മുന്നോടിയായാണ് ബാങ്കിന്റെ പേരുമാറ്റം. പുതിയ പേരിന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതോടെ അടുത്ത ആഴ്ച മുതൽ പുതിയ പേര് നിലവിൽ വരും. പേരെഴുതുന്ന നിറങ്ങളിൽ മാറ്റമുണ്ടാകുമെങ്കിലും ബാങ്കിന്റെ ലോഗോയിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
സിറിയൻ കാത്തലിക് ബാങ്ക് എന്ന പേര് തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പേര് മാറ്റമെന്നാണ് റിപ്പോര്‍ട്ടുകൾ. സിറിയൻ എന്ന വാക്കുള്ളതിനാൽ ബാങ്കിലെ എല്ലാ ഇടപാടുകളും വിദേശബാങ്കുകൾ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ രൂക്ഷമായ സിറിയയിൽ നിന്നുള്ള ബാങ്കാണെന്ന ധാരണയിൽ പല ഇടപാടുകൾക്കും വിശദീകരണം നൽകേണ്ടി വരികയും കാലതാമസം ഉണ്ടാവുകയും ചെയ്തു. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇടപാടുകളിലും ഇത് മൂലം കുറവുണ്ടാവുകയും ചെയ്തു.
advertisement
പലസംസ്ഥാനങ്ങളിലും ബ്രാഞ്ചുകളുള്ള ബാങ്ക് കാലങ്ങളായി കേരളത്തിലും സമീപസംസ്ഥാനങ്ങളിലും ഇപ്പോഴത്തെ പേരിലാണ് അറിയപ്പെടുന്നത്. ഇതിന് പുറമെ 'ഒരു സമുദായത്തിന്റെ പേരുള്ളതിനാൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ബാാങ്കാണെന്ന തെറ്റിദ്ധാരണയും പൊതുജനങ്ങൾക്കിടയിലുണ്ടായി. ഇത് ശരിയല്ലെ'ന്നും പേര് മാറ്റത്തിന് വിശദീകരണമായി ബാങ്ക് അധികൃതർ പറയുന്നു.
ഇന്ത്യയുമായി നല്ല വ്യാവസായിക ബന്ധമുള്ള രാജ്യങ്ങളും ബാങ്കിന്റെ പേര് ഒരു വിദേശ രാജ്യത്തെ അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന എന്ന കാരണം ചൂണ്ടിക്കാട്ടി ഇടപാടുകൾ നടത്താൻ വിസമ്മതിക്കുന്നു എന്നും ഓഹരി ഉടമകൾക്ക് അയച്ച നോട്ടീസിൽ ബാങ്ക് വ്യക്തമാക്കുന്നു.
advertisement
ബാങ്കുമായി ഇടപാട് നടത്തുന്ന പല വിദേശസ്ഥാപനങ്ങളും ഇതിനെ വിദേശബന്ധമുള്ള ബാങ്കായാണ് കരുതുന്നത്. വിപുലീകരണ പദ്ധതികൾ മുന്നിൽക്കണ്ട് ഇന്ത്യക്കകത്തും പുറത്തും യാതൊരുവിധത്തിലുള്ള പ്രശ്നങ്ങൾക്കും ഇടനൽകാത്ത ഒരു പേര് വേണമെന്ന് തോന്നലിലാണ് പുതിയ പേരു മാറ്റമെന്നും അധികൃതർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
പ്രശ്നമായത് 'സിറിയയോ കാത്തലിക്കോ'? കാത്തലിക് സിറിയൻ ബാങ്ക് പുതിയ പേരിൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement