നിർമലാ സീതാരാമൻ പറഞ്ഞു. ന്യൂസ് 18 ഇന്ത്യ ചൗപൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിർമലാ സീതാരാമൻ.
ഓഹരി വിപണികൾ കരുത്തുറ്റതായിരിക്കാൻ നമ്മൾ പ്രോത്സാഹിപ്പിക്കണം. എന്നാൽ, ഊഹക്കച്ചവട പ്രവർത്തനങ്ങൾ വളരെ കൂടുതലാകുമ്പോൾ ഒരു ജാഗ്രത ആവശ്യമാണ്. ആളുകൾ അവരുടെ ജീവിത സമ്പാദ്യവുമായി ഉയർന്ന അപകടസാധ്യതയുള്ള സംരംഭങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
പെൻഷൻ പദ്ധതിക്കായി ഒപിഎസ്/എൻപിഎസ് ചർച്ചകൾക്ക് സർക്കാർ നല്ലൊരു ബദൽ ഒരുക്കിയിട്ടുണ്ട്. എംപ്ലോയീസ് യൂണിയനുകൾ ഇതിനെ സ്വാഗതം ചെയ്തെന്നും അവർ വ്യക്തമാക്കി.
advertisement
ഷെയർ മാർക്കറ്റ് എന്നാൽ എന്താണ്?
പൊതുവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതുമായ സ്ഥലമാണ് ഷെയർ മാർക്കറ്റ് അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് എന്ന് നമുക്ക് പറയാം. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന്, ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഇന്ത്യയിൽ, സെക്യൂരിറ്റികളെയും ചരക്ക് വിപണികളെയും നിയന്ത്രിക്കാനാണ് സെബി പ്രവർത്തിക്കുന്നത്.