ആദായനികുതി ലളിതമാക്കാനും കുറയ്ക്കാനും ഞങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നു. ഇതിനായി ഞങ്ങൾ വിവിധ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. 2019 മുതൽ ഞങ്ങൾ പ്രത്യക്ഷ നികുതി ലളിതമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ജനങ്ങളുടെ മേലുള്ള നികുതിഭാരം കുറയ്ക്കാൻ പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നു. പഴയ സ്കീമിലെ നിക്ഷേപ പദ്ധതികളിൽ നികുതിദായകർ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് നിർമലാ സീതാരാമൻ പരിപാടിയിൽ പറഞ്ഞത്.
ജൂലൈയിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് പലതും ചർച്ച ചെയ്യപ്പെട്ടിരുന്നു. സാധാരണക്കാർക്കുവേണ്ടിയും ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പുതിയ നികുതി വ്യവസ്ഥയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർധിപ്പിച്ചിട്ടുണ്ട്. ഇത് നികുതി ഭാരം കുറയ്ക്കുന്നു. പുതിയ നികുതി വ്യവസ്ഥയിൽ എല്ലാം ലളിതമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
advertisement
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം 78 ശതമാനം പേർ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറി. ഇതൊരു വലിയ വിജയമാണ്. പുതിയ നികുതി ചട്ടത്തിൽ 7.75 ലക്ഷം വരെ നികുതിയില്ല. അതായത്, പഴയ നികുതി ചട്ടങ്ങളിൽ ഈ പരിധി 5 ലക്ഷം ആണ്. അതിനാൽ പുതിയ നികുതി വ്യവസ്ഥ ഇടത്തരക്കാർക്ക് അനുകൂലമാണെന്നും അവർ വിലയിരുത്തി.
കൂടാതെ, ജിഎസ്ടിയിൽ മാറ്റം വരുമോ എന്ന ചോദ്യത്തിനും നിർമല സീതാരാമൻ മറുപടി നൽകി. ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുന്നതിനായുള്ള ചർച്ചകൾ നടക്കുകയാണ്. നിലവിൽ അഞ്ച് ജിഎസ്ടി നിരക്കുകൾ ചില രാജ്യങ്ങളിലുണ്ട്. മന്ത്രി തലത്തിലും ജി എസ് ടി കൗൺസിൽ തലത്തിലും ചർച്ചകളും പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഭാവിയിൽ ഈ പാതയിലേക്ക് നീങ്ങാനുള്ള പദ്ധതിയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.