ഉത്തരാഖണ്ഡിലെ കാശ്മീരി വിദ്യാര്‍ത്ഥികളെക്കുറിച്ചായിരുന്നു ഷെഹ്‌ല റാഷിദിന്റെ ട്വീറ്റ്. 20 ഓളം കാശ്മീരി പെണ്‍കുട്ടികള്‍ ഡെറാഡൂണിലെ ഹോസ്റ്റലില്‍ കുടുങ്ങികിടക്കുകയാണെന്നും വിദ്യാര്‍ത്ഥിനികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകള്‍ പുറത്ത് ബഹളം വയ്ക്കുകയാണ് എന്നുമായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്.
ഒരു സമുദായത്തിനെതിരെ കുറ്റകൃത്യം ചെയ്യാനോ വിദ്വേഷം പ്രകടിപ്പിക്കാനോ പ്രേരിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ജെഎന്‍യു മുന്‍ നേതാവിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രേം നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Also Read: സൈന്യത്തിന്‍റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് പുൽവാമ ആക്രമണത്തിന്‍റെ 'കുടിലബുദ്ധി'
ഫെബ്രുവരി 14 നുണ്ടായ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 19, 2019 7:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പുല്‍വാമ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച JNU മുന്‍ നേതാവിനെതിരേ കേസെടുത്തു
