ശ്രീനഗർ: പുൽവാമയിൽ വ്യാഴാഴ്ച ഉണ്ടായ ഭീകരവാദി ആക്രമണത്തിന് സൈന്യം മറുപടി നൽകുന്നു. ഭീകരവാദികളുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ കുടുലബുദ്ധി കമ്രാൻ ആണ് കൊല്ലപ്പെട്ട ഭീകരവാദികളിൽ ഒരാൾ. ജെയ്-ഷെ-മൊഹമ്മദ് തലവൻ മസൂദ് അസറിന്‍റെ വലംകൈ ആയിരുന്നു കൊല്ലപ്പെട്ട കമ്രാൻ.
പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹിലാൽ എന്ന ഭീകരവാദിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. അതേസമയം, മൂന്നാമത് ഒരു ഭീകരവാദിയെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇയാളുടെ വിശദാംശങ്ങൾ ലഭ്യമല്ല. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെയും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.
പുൽവാമ: സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നു; ഒരു മേജറടക്കം നാല് സൈനികർക്ക് വീരമൃത്യുഅതേസമയം, ഒരു മേജർ ഉൾപ്പെടെ നാല് സൈനികർ ഏറ്റമുട്ടലിൽ വീരമൃത്യു വരിച്ചു. ഭീകരർ പുൽവാമയിലെ പിങ്ലാൻ മേഖലയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ രാത്രിയാണ് സൈന്യം ഓപ്പറേഷൻ ആരംഭിച്ചത്. ഭീകരവാദികൾ സൈന്യത്തിനു നേരെയും നിറയൊഴിക്കുന്നുണ്ട്. ഇതിനിടയിൽ, സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
വ്യാഴാഴ്ച പരിശീലനം കഴിഞ്ഞ് വരികയായിരുന്ന സി ആർ പി എഫ് ജവാൻമാരുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്ഫോടക വസ്തുക്കളുള്ള കാറുമായി ജയ്-ഷെ-മൊഹമ്മദ് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.