TRENDING:

റോഡ് ഷോയ്ക്കിടെ ബലൂൺ പൊട്ടിത്തെറിച്ചു; രാഹുൽ ഗാന്ധി പരുക്കേൽക്കാതെ രക്ഷപെട്ടു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപ്പാൽ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയ്ക്കിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു തീപിടുത്തമുണ്ടായി. തലനാരിഴയ്ക്കാണ് രാഹുൽ പൊള്ളലേൽക്കാതെ രക്ഷപെട്ടത്. മധ്യപ്രദേശിലെ ജബൽപ്പുർ ജില്ലയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. റോഡിന്‍റെ ഇരുവശങ്ങളിലുമായി നിരന്നുനിന്ന പ്രവർത്തകർ ദീപം തെളിച്ചാണ് രാഹുൽഗാന്ധിയെയും സംഘത്തെയും വരവേറ്റത്. ഇതിനിടയിൽ തീ ബലൂണിലേക്ക് പടരുകയും, ഹീലിയം നിറച്ച ബലൂൺ ഉഗ്ര ശബ്ദത്തോടെ പൊട്ടുകയുമായിരുന്നു. കുറച്ചുനേരത്തേക്ക് പ്രദേശത്ത് വലിയതോതിൽ തീയും പുകയും നിറഞ്ഞുനിന്നു. എന്നാൽ വാഹനം വേഗത്തിൽ മുന്നോട്ടെടുത്ത് രാഹുലിനെ അവിടെനിന്ന് മാറ്റുകയായിരുന്നു.
advertisement

മൂന്നു സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന് അഭിപ്രായ സർവേ

അതേസമയം രാഹുലിന്‍റെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജബൽപുർ എസ്.പി അമിത് സിങ് പറഞ്ഞു. ബലൂണിൽ നിറച്ച ഹീലിയം വാതകമാണ് തീപിടുത്തത്തിന് കാരണമായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എസ്.പി പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കൌഡി ലാൽ റായിയും സംഘവുമാണ് ബലൂണുമായി രാഹുലിനെ വരവേൽക്കാനെത്തിയത്. റോഡ് ഷോ അടുത്തേക്ക് വന്നതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ബലൂണിന് തീപിടിച്ചത്.

advertisement

യെച്ചൂരിയുടെ വാദം തള്ളി; സിപിഎം വിശാലസഖ്യത്തിനില്ല

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എട്ടു കിലോമീറ്റർ നീണ്ട രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നർമദ നദീതീരത്ത് നിന്നാണ് ആരംഭിച്ചത്. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
റോഡ് ഷോയ്ക്കിടെ ബലൂൺ പൊട്ടിത്തെറിച്ചു; രാഹുൽ ഗാന്ധി പരുക്കേൽക്കാതെ രക്ഷപെട്ടു