യെച്ചൂരിയുടെ വാദം തള്ളി; സിപിഎം വിശാലസഖ്യത്തിനില്ല

Last Updated:
ന്യൂഡൽഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിശാല സഖ്യത്തിനില്ലെന്ന് സിപിഎം. ഡൽഹിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സിപിഎം വിശാല സഖ്യം വേണ്ടെന്ന് തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹകരണമാകാം എന്ന ജനറൽ സെക്രട്ടറിയുടെ നിലപാട് യോഗം തള്ളുകയായിരുന്നു. അതത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാമെന്നാണ് തീരുമാനം. ഹൈദരാബാദ് പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾക്ക് എതിരാണതെന്ന് കാരാട്ട് പക്ഷം നിലപാടെടുത്തു. ബംഗാളിൽ സഖ്യം വേണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യവും തള്ളി. എന്നാൽ ബംഗാളിലെ സഖ്യസാധ്യത അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിൽ വിശദമായി ചർച്ച ചെയ്യാമെന്ന് ധാരണയായതായാണ് വിവരം.
സി സിയിൽ ചർച്ച ചെയ്ത കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് മറുപടി തയ്യാറാക്കാൻ ചേർന്ന് പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച നിലപാടിലേക്ക് പാർട്ടിയെത്തിയത്. മധ്യപ്രദേശ് രാജസ്ഥാൻ തെലങ്കാന സ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി- കോൺഗ്രസ് ഇതര സഖ്യങ്ങളിൽ പങ്കാളിയാകാൻ സി സിയിൽ തീരുമാനമായി. കമ്മിറ്റി യോഗം നാളെ ഡൽഹിയിൽ സമാപിക്കും.
മലയാളം വാർത്തകൾ/ വാർത്ത/India/
യെച്ചൂരിയുടെ വാദം തള്ളി; സിപിഎം വിശാലസഖ്യത്തിനില്ല
Next Article
advertisement
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
  • സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു.

  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 4% ഡിഎ കുടിശിക നവംബര്‍ ശമ്പളത്തോടൊപ്പം നല്‍കും.

  • സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു, ആയിരം രൂപ വീതം സഹായം നല്‍കും.

View All
advertisement