TRENDING:

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽനിന്ന് വീണ് 5 പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

Last Updated:

ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് വന്നുകൊണ്ടിരുന്ന ലോക്കല്‍ ട്രെയിനില്‍നിന്ന് 10-15 യാത്രക്കാര്‍ താഴേക്കുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈയില്‍ തിങ്ങിനിറഞ്ഞ ലോക്കൽ ട്രെയിനില്‍നിന്നും ട്രാക്കിലേക്ക് വീണ് അഞ്ചുപേര്‍ മരിച്ചതായി റിപ്പോർട്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. ദിവ-കോപര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്.
News18
News18
advertisement

ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് വന്നുകൊണ്ടിരുന്ന ലോക്കല്‍ ട്രെയിനില്‍നിന്ന് 10-15 യാത്രക്കാര്‍ താഴേക്കുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ട്രെയിനില്‍ ക്രമാതീതമായ തിരക്കുണ്ടായിരുന്നതായും യാത്രക്കാര്‍ വാതിലുകളുടെ കമ്പിയില്‍ തൂങ്ങിനിന്നതായും സൂചനയുണ്ട്. ട്രാക്കില്‍ വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

30നും 35നും മധ്യേ പ്രായമുള്ളവരാണ് മരിച്ചത്. ഇവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് മുംബൈ സബര്‍ബനുവേണ്ടി നിര്‍മിക്കുന്ന എല്ലാ ബോഗികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍ സജ്ജീകരിക്കുമെന്ന് റെയില്‍വെ ബോര്‍ഡ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a tragic and shocking incident, five passengers died and several others were injured after they fell on the railway track onboard Mumbra- Chhatrapati Shivaji Maharaj Terminus (CSMT) fast local train in Maharashtra’s Thane on Monday, according to Thane Municipal Commissioner.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽനിന്ന് വീണ് 5 പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories