TRENDING:

ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്

Last Updated:

പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദ് ജില്ലാ കോടതിയിൽ പുള്ളിപ്പുലി ആക്രമണം. കോടതിക്കുള്ളിൽ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കോടതി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പുള്ളിപ്പുലിയെ പിടിക്കാൻ ശ്രമം തുടരുകയാണ്. അഞ്ച് പേർക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അഭിഭാഷകർക്കും കേസിനായി എത്തിയ കക്ഷികളടക്കമുള്ളവർക്കുമാണ് പരിക്കേറ്റത്. കൈയ്ക്കും കണ്ണിനുമടക്കം പരിക്കേറ്റിട്ടുണ്ട്.
advertisement

വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ കോടതി വളപ്പിനുള്ളിലെ ജനൽ ഗ്രില്ലിന് പിന്നിൽ പുള്ളിപ്പുലിയെ  കാണാനാകും.

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ ചില അഭിഭാഷകർ ചുമന്നുകൊണ്ടുപോകുന്നത് കാണാം. രക്തം പുരണ്ട മുഖവുമായി മറ്റൊരാൾ ചുമരിനോട് ചേർന്ന് ഇരുന്നു വേദന കൊണ്ട് പുളയുന്നതും ക്ലിപ്പിൽ കാണാം. പുള്ളിപ്പുലി ജനങ്ങളിൽ പരിഭ്രാന്തി പരത്തിയതോടെ വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗാസിയാബാദ് ഉൾപ്പെട്ട എംസിആർ മേഖലയിൽ ചെറിയ കാടുകളുമുണ്ട്. ഇവിടെ പുള്ളിപ്പുലിയുടെ സാന്നിദ്ധ്യമുണ്ട്. പുലിയെ ഇപ്പോൾ കോടതിക്കകത്തുള്ള ഇരുമ്പ് കൂട്ടിലേക്ക് ആക്കിയിരിക്കുകയാണ്. വനംവകുപ്പ് എത്തിയ ശേഷം മാത്രമാണ് പുലിയെ പിടികൂടാനാകുക. നേരത്തെ 2022 ൽ ഈ പ്രദേശത്തെ ഹൌസിംഗ് കോളനിയിൽ പുള്ളിപ്പുലി ഇറങ്ങിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories