എന്നാല്‍ നാഷണല്‍ കോണ്‍ഫറസ് ഈ അവകാശവാദങ്ങള്‍ തള്ളക്കളഞ്ഞു. ദുലത്ത് പുസ്തകം വിവാദം പ്രചരിപ്പിച്ച് പ്രസക്തി നേടാന്‍ ആഗ്രഹിക്കുകയാണെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.
എഎസ് ദുലത്തിന്റെ രചനയില്‍ ഫാറൂഖ് അബ്ദുള്ളയെ പറഞ്ഞത് എന്ത്?
"ഞങ്ങള്‍ സഹായിക്കുമായിരുന്നു (നിര്‍ദേശം പാസാക്കാന്‍). എന്നാല്‍ ഞങ്ങളെ വിശ്വാസത്തിലെടുക്കാതിരുന്നത് എന്തുകൊണ്ടാണ്," അബ്ദുള്ള ദുലത്തിനോട് ചോദിച്ചുവെന്ന് പുസ്തകത്തില്‍ പറയുന്നു.
ഫാറൂഖ് അബ്ദുള്ളയും അദ്ദേഹത്തിന്റെ മകനും നിലവിലെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും കേന്ദ്രത്തിന്റെ ചരിത്രപരമായ നീക്കത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന അവസാന നിമിഷം വരെ ഇക്കാര്യം രഹസ്യമാക്കി വെച്ചു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരിക്കലും അറിയാന്‍ കഴിയില്ലെന്നും ദുലത്ത് പുസ്തകത്തില്‍ പറയുന്നു.
advertisement
ഈ ബില്‍ പാസാക്കിയശേഷം അബ്ദുള്ളയെ ഏഴ് മാസത്തോളമാണ് തടങ്കലില്‍ വെച്ചത്. അബ്ദുള്ള പുതിയ കാര്യം അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നതായും ദുലത്ത് കൂട്ടിച്ചേര്‍ത്തു. 2020ലാണ് അബ്ദുള്ള തടങ്കലില്‍ നിന്ന് മോചിതനായത്. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. എന്താണെങ്കിലും ഞാന്‍ അക്കാര്യം പാര്‍ലമെന്റില്‍ പറയുമെന്നും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി കൂടിയായ അബ്ദുള്ള ദുലത്തിനോട് പറഞ്ഞു.
പിഡിപി മേധാവി മെഹബൂബ മുഫ്തിയെ പോലെയുള്ള രാഷ്ട്രീയ എതിരാളികളുമായി ചേര്‍ന്ന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ രൂപീകരിക്കാന്‍ മുന്‍കൈ എടുത്തത് അബ്ദുള്ളയാണ്. കേന്ദ്രത്തിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരേ ശബ്ദമുയര്‍ത്താനും ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനും ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാനും അദ്ദേഹം ശ്രമിച്ചിരുന്നു. താത്കാലികമായി കേന്ദ്രഭരണപ്രദേശമായി മാറ്റപ്പെട്ട ജമ്മു കശ്മീരിന് ഉചിതമായ സമയത്ത് സംസ്ഥാന പദവി തിരികെ നല്‍കാമെന്ന വാഗ്ദാനത്തോടെയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തത്.
ദുലത്തിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ്
പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ഭാവനയിലൂന്നിയുള്ള കെട്ടുകഥകളാണെന്ന് പാര്‍ട്ടി വക്താവ് തന്‍വീര്‍ സാദിഖ് വിശേഷിപ്പിച്ചു. ദുലത്ത് പ്രശസ്തനാകാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
വിമര്‍ശിച്ച് പ്രതിപക്ഷം
പുതിയ വെളിപ്പെടുത്തലില്‍ അബ്ദുള്ളയെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് മേധാവി സജാദ് ലോണ്‍ രംഗത്തെത്തി. ദുലത്തിന്റെ അവകാശവാദങ്ങള്‍ വളരെ വിശ്വസനീയമാണെന്നും അദ്ദേഹം അബ്ദുള്ളയുടെ ഏറ്റവും അടുത്തയാളാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് അബ്ദുള്ള പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നുള്ള വിവരം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. "2019ല്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള സമ്മാനമായിരുന്നു 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം," 2024ലെ ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഫാറൂഖ് അബ്ദുള്ളയെ കടന്നാക്രമിച്ച് ഇല്‍ത്തിജ മുഫ്തി
2019ല്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കുമ്പോള്‍ ഫാറൂഖ് അബ്ദുള്ള പങ്കെടുക്കാതിരുന്നതില്‍ വിമര്‍ശനവുമായി മെഹബൂബ മുഫ്തിയുടെ മകള്‍ ഇത്തില്‍ജ മുഫ്തി രംഗത്തെത്തി. ജമ്മു കശ്മീരിനെതിരായ വഞ്ചനയെ സഹായിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി മേധാവി പാര്‍ലമെന്റിന് പകരം കശ്മീരില്‍ തന്നെ തുടരാന്‍ തിരഞ്ഞെടുത്തതായാണ് ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നതെന്ന് അവര്‍ ആരോപിച്ചു.