തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രാഥമിക വിവരം അനുസരിച്ച് ആർപിഎഫ് കോൺസ്റ്റബിൾ സഹപ്രവർത്തകനായ എഎസ്ഐക്ക് നേരെയും മൂന്ന് യാത്രക്കാർക്കുനേരെയും വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ആർപിഎഫ് കോൺസ്റ്റബിളിനെ കസ്റ്റഡിയിലെടുത്തു.
Also Read- ‘മണിപ്പുര്‍ കലാപം വര്‍ഗീയമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിച്ചു’; ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്
“പൽഘർ സ്റ്റേഷൻ കടന്നതിന് ശേഷം ഓടിക്കൊണ്ടിരിക്കുന്ന ജയ്പൂർ എക്സ്പ്രസ് ട്രെയിനിനുള്ളിൽ (12956) ഒരു ആർപിഎഫ് കോൺസ്റ്റബിൾ വെടിയുതിർത്തു. ഒരു ആർപിഎഫ് എഎസ്‌ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും വെടിവെച്ചശേഷം അദ്ദേഹം ദഹിസർ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്ന് ചാടി. പ്രതിയായ കോൺസ്റ്റബിളിനെ ആയുധങ്ങൾ സഹിതം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു,” പശ്ചിമ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.
advertisement
English Summary: four casualties, including the ASI have been reported in the firing incident inside the Jaipur Express train. As per preliminary information, a Railway Protection Force (RPF) constable opened fire at his colleagues inside the moving train.