ശബരിമല തീർത്ഥാടകരുമായി പോയ ക്രൂയിസർ വാഹനം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ക്രൂയിസറിൽ 11 തീർത്ഥാടകർ യാത്ര ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി അഞ്ചിനാണ് ഇവർ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. രണ്ട് ഗ്രാമങ്ങളിൽ നിന്നുള്ള ഭക്തരാണ് തീർത്ഥാടനം നടത്തിയത്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സാക്ഷി രണ്ടാം തവണയാണ് ശബരിമല സന്ദർശിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
Jan 09, 2026 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ 4 പേർ വാഹനാപകടത്തിൽ മരിച്ചു
